സാമ്പത്തിക സംവരണത്തിനെതിരെ കൊടുങ്കാറ്റുയർത്തി വൻ സമരം

തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഗുജ്ജർ മോഡൽ പ്രക്ഷോഭം തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സെക്രേട്ടറിയറ്റിന് മുന്നിൽ നടന്നത് പട്ടികവിഭാഗത്തി​െൻറയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും കൊടുങ്കാറ്റുയർത്തിയ പ്രതിഷേധം. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധസംഗമമാണ് പട്ടികജാതി-വർഗ സംയുക്തസമിതിയുടെയും സാമൂഹികസമത്വ മുന്നണിയുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. നിയമസാധുതയില്ലാത്ത, ഭരണഘടന ലംഘനമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻതിരിയണം. നിയമസാധുതയില്ലാത്ത തീരുമാനമെടുത്ത് വെല്ലുവിളിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ ഉത്തരേന്ത്യയിലെ ഗുജ്ജർ മോഡലിൽ സമരം നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷ്ണുപുരം ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. സാമൂഹിക സമത്വമുന്നണി ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ പ്രമേയം അവതരിപ്പിച്ചു. സമത്വമുന്നണിയിലെ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, മെക്ക, സോളിഡാരിറ്റി, ജമാഅത്ത് കൗൺസിൽ, എസ്.ഡി.പി.െഎ, ജമാഅത്ത് കോഒാഡിനേഷൻ കമ്മിറ്റി, ദക്ഷിണമേഖല ജംഇയ്യതുൽ ഉലമ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ 64ഒാളം സംഘടനകളുടെയും 24 പട്ടികജാതി- വർഗ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വിവിധ സംഘടന നേതാക്കളായ കെ.എ. ഷഫീഖ്, എ.സി. ബിനുകുമാർ, സണ്ണി എം.കപിക്കാട്, അഹമ്മദ് കബീർ എം.എൽ.എ, കുട്ടി അഹമ്മദ് കുട്ടി, നീലലോഹിതദാസ്, പി.ആർ. ദേവദാസ്, അബ്ദുൽ അസീസ് മൗലവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, എസ്.എൻ. പുരം നിസാർ, പ്രഫ. ഇ. അബ്ദുൽറഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.