ഉദുമൽപേട്ടയിൽ കാർ കനാലിൽ വീണ്​ നാലു​ മലയാളി യുവാക്കൾ മരിച്ചു

വിനോദയാത്രാസംഘമാണ് അപകടത്തിൽപെട്ടത് മരിച്ചവർ അങ്കമാലി, കാലടി സ്വദേശികൾ ഒരാൾ പരിേക്കാടെ രക്ഷപ്പെട്ടു അങ്കമാലി: തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ കാർ കനാലിൽ വീണ് നാലു മലയാളിയുവാക്കൾ മരിച്ചു. ഒരാൾ പരിേക്കാടെ രക്ഷപ്പെട്ടു. അങ്കമാലി മൂക്കന്നൂരിൽനിന്ന് വിനോദയാത്രപോയ അഞ്ചംഗസംഘമാണ് അപകടത്തിൽപെട്ടത്. അങ്കമാലി മൂക്കന്നൂർ പറമ്പയം പറപ്പിള്ളി വീട്ടിൽ ജോയിയുടെ മകൻ ജിതിൻ (25), കറുകുറ്റി ഏഴാറ്റുമുഖം കുറുങ്ങാടൻ വീട്ടിൽ പോളച്ച​െൻറ മകൻ അമൽ (22), കാലടി മാണിക്കമംഗലം കോലഞ്ചേരി വീട്ടിൽ ഒൗസേഫി​െൻറ മകൻ ജാക്സൺ (20), അയ്യമ്പുഴ ചുള്ളി ഒലിമൗണ്ട് കോളാട്ടുകുടി വീട്ടിൽ ജോണിയുടെ മകൻ റിജോ (28) എന്നിവരാണ് മരിച്ചത്. മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് പോൾ പി. ജോസഫി​െൻറ മകൻ ആൽഫിനാണ് (24) രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴിന് യാത്രതിരിച്ച ഇവർ പൊള്ളാച്ചിയിലെത്തി മുറിയെടുത്ത് താമസിച്ചശേഷം ഞായറാഴ്ച രാവിലെയാണ് ഉൗട്ടിയിലേക്ക് പുറപ്പെട്ടത്. ഏഴരയോടെ ഉദുമൽപേട്ട ഗതിമേടക്ക് സമീപം കൊടുംവളവിലെത്തിയപ്പോൾ സംരക്ഷണകവചമില്ലാത്ത പാലത്തിൽനിന്ന് 12 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിയുകയായിരുന്നു. വളവ് തിരിയുേമ്പാൾ നിയന്ത്രണംവിട്ടാണ് അപകടം. ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തിയശേഷമാണ് ജിതിൻ, അമൽ, ജാക്സൺ എന്നിവരുടെ മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽപെട്ട റിജോയുടെ മൃതദേഹം വൈകീട്ടാണ് ലഭിച്ചത്. ആൽഫിനും പുറേത്തക്കുവീണെങ്കിലും കാറിൽ അള്ളിപ്പിടിച്ച് കിടന്നു. ഇത് കാണാനിടയായ ടാങ്കർ ലോറി ഡ്രൈവർ ആൽഫിനെ രക്ഷിക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനും സഹായിച്ചു. കനാലിലെ ശക്തമായ അടിയൊഴുക്കിൽ വല ഉപയോഗിച്ചുള്ള തടയണ സ്ഥാപിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് റിജോയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും. മറ്റുള്ളവരുടെ മൃതദേഹം പൊള്ളാച്ചി സർക്കാറാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി രാത്രി നാട്ടിലേക്ക് കൊണ്ടുവന്നു. ജിബിനും ആൽഫിനും ഒഴികെയുള്ള മൂന്നുപേരും ഒരേ കുടുംബത്തിലെ സഹോദരിമാരുടെ മക്കളാണ്. അമൽ ചാലക്കുടി നിർമല കോളജ് ബി.കോം അവസാനവർഷ വിദ്യാർഥിയാണ്. മാതാവ്: മിനി. സഹോദരി: അനില പോൾ (ബി.എസ്സി നഴ്സ്, അമൃത നഴ്സിങ് കോളജ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഏഴാറ്റുമുഖം സ​െൻറ് തോമസ് പള്ളിസെമിത്തേരിയിൽ. ജിതി​െൻറ മാതാവ് മേരി. സഹോദരി: ജിത (നഴ്സ്), സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മൂക്കന്നൂർ പറമ്പയം സ​െൻറ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ. ജാക്സൺ എറണാകുളം ഹാർബർ വ്യൂ ഹോട്ടലിൽ ഹോട്ടൽ മാനേജ്മ​െൻറ് െട്രയിനിയാണ്. മാതാവ്: കൊച്ചുത്രേസ്യ. സഹോദരിമാർ: ജോസ്മി, ജസ്മി, ജാസ്മി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മാണിക്കമംഗലം ഇടവക പള്ളിസെമിത്തേരിയിൽ. ദുൈബയിലെ ഹോട്ടൽ ജീവനക്കാരനായ റിജോ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു വർഷം ഗൾഫിൽ ജോലി ചെയ്തശേഷം ആദ്യമായി വന്നതാണ്. മാതാവ്: റോസിലി. സഹോദരി: സുനാന. സംസ്കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.