തൃക്കളത്തൂരിൽ മലമ്പാമ്പിനെ പിടികൂടി

മൂവാറ്റുപുഴ: തൃക്കളത്തൂരിൽനിന്ന് വീണ്ടും മലമ്പാമ്പിനെ പിടികൂടി. തൃക്കളത്തൂർ കാവുംപടി --കുന്നുക്കുരുടി റോഡിൽനിന്നാണ് ശനിയാഴ്ച രാത്രി മലമ്പാമ്പ് നാട്ടുകാരുടെ പിടിയിലായത്. അഞ്ച് അടി നീളവും അഞ്ച് കിലോയോളം ഭാരവുമുണ്ട്. കുന്നുക്കുരുടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് റോഡ് കുറുകെ കടക്കുകയായിരുന്ന മലമ്പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് ഇയാൾ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാർ പാമ്പിനെ പിടികൂടി. ഇതുവഴി വരുകയായിരുന്ന എൽദോ എബ്രഹാം എം.എൽ.എ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ ഏറ്റെടുക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇവിടെനിന്ന് മലമ്പാമ്പിനെ പിടികൂടുന്നത്. ആഴ്ചകൾക്ക് മുമ്പ് പത്ത് അടി നീളവും പത്ത് കിലോയോളം തൂക്കവുമുള്ള മലമ്പാമ്പിനെ പിടികൂടി നാട്ടുകാർ വനം വകുപ്പിന് കൈമാറിയിരുന്നു. തുടർച്ചയായി രണ്ടാം തവണയും മലമ്പാമ്പിനെ ഒരേ സ്ഥലത്തുനിന്ന് പിടികൂടിയത് നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി മലമ്പാമ്പിനെ കാണുന്നതിനെ കുറിച്ച് നാട്ടുകാർ അന്വേഷണം ആരംഭിച്ചു. പെരിയാർ വാലി കനാലുകളെ ആശ്രയിച്ചാണ് പ്രദേശത്തെ പാടങ്ങളിൽ കൃഷി ചെയ്യുന്നത്. അധികം പാടശേഖരങ്ങളും തരിശായി കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് കനാൽ വഴി ഒഴുകിയെത്തിയ മലമ്പാമ്പി​െൻറ കുഞ്ഞുങ്ങളാകാം ഇവയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.