മദ്യപിച്ച് വാഹനമോടിച്ച 794 പേർക്കെതിരെ കേസ്

- മോട്ടോർ വാഹന നിയമലംഘനത്തിന് 5685 പേർക്കെതിരെ നിയമ നടപടി കൊച്ചി: പൊലീസ് കൊച്ചി റേഞ്ച് ഐ.ജി പി. വിജയ​െൻറ നിർദേശപ്രകാരം നടത്തിയ സ്പെഷൽ കോമ്പിങ് ഓപറേഷനിൽ മദ്യപിച്ച് വാഹനമോടിച്ച 794 ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം നിയമ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കൊച്ചി റേഞ്ചി​െൻറ കീഴിലെ കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിലും ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുമായി ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചുവരെയായിരുന്നു പരിശോധന. കൂടാതെ, ലഹരി പദാർഥങ്ങൾ വിൽപനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കുറ്റത്തിന് 59 കേസുകളെടുത്തു, 57 പേരെ അറസ്റ്റ് ചെയ്തു. അനധികൃത ശീട്ടുകളി നടത്തിയതിന് 33 പേർ പിടിയിലായി. അമിതവേഗത്തിൽ വാഹനം ഓടിക്കുക, മദ്യപിച്ച് പൊതുജനശല്യം ഉണ്ടാക്കുക, പുകയില ഉൽപന്നങ്ങളുടെ അനധികൃത വിൽപന എന്നീ കുറ്റകൃത്യങ്ങൾക്ക് 518 കേസെടുത്തു. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച് നിയമലംഘനം നടത്തിയതിന് 189 കേസെടുത്ത് 205 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മോട്ടോർ വാഹന നിയമലംഘനത്തിന് 5685 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നിലവിൽ അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന 42 പ്രതികളെയും ദീർഘകാലമായി കോടതിയിൽ ഹാജരാകാതിരുന്ന 65 പ്രതികൾ ഉൾപ്പെടെ 486 ജാമ്യമില്ലാ വാറൻറ് പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും വിൽപനക്കായും ഉപയോഗത്തിനുമായി കൈവശം വക്കുന്ന 264 സ്ഥലങ്ങൾ പരിശോധിച്ചു. 508 റൗഡികളെയും മുൻ കുറ്റവാളികളെയും ഉൾപ്പെടെ ലഹരി പദാർഥങ്ങളുടെ വിൽപനക്കും ഉപയോഗത്തിനും നിയമനടപടി നേരിട്ട 230 പേരെ പരിശോധിച്ചു. 'ഒാപറേഷൻ ഗുണ്ടാ' പ്രകാരം ലിസ്റ്റിൽപെടുത്തിയ 721 പേരെ പരിശോധിച്ചു. മതമൗലികവാദ-തീവ്രവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലുള്ള 63 പേരെ പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താൻ 509 ലോഡ്ജുകൾ പരിശോധിച്ചു. 346 ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെയും മറ്റ് ദീർഘദൂരയാത്ര നടത്തുന്ന 309 വാഹനങ്ങളും പരിശോധിച്ചതായി പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ: നഗരത്തില്‍ നടത്തിയ വാഹന കോമ്പിങ് പരിശോധനയില്‍ 35 പേര്‍ക്കെതിരെ കേസെടുത്തു. 12,500 രൂപ പിഴയിടാക്കി. എസ്‌.ഐ ജി.പി. മനുരാജി​െൻറ നേതൃത്വത്തിലെ െപാലീസ് സംഘം വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ മദ്യപിച്ചും ലൈസന്‍സില്ലാതെയും അശ്രദ്ധയോടെയും വാഹനമോടിച്ചവര്‍ പിടിയിലായി. പൊതുസ്ഥലത്ത് മദ്യപിച്ചവരെയും വാറൻറ് പുറപ്പെടുവിച്ചതുമുതൽ മുങ്ങിനടക്കുന്ന മൂന്നുപേരെയും കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.