ഇരയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശ സംഘടനകൾ ശബ്​ദമുയർത്തണം ^ഐ.ജി. പി. വിജയൻ

ഇരയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തണം -ഐ.ജി. പി. വിജയൻ കൊച്ചി: ഇരയെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തണമെന്ന് ഐ.ജി പി. വിജയൻ. ഏതൊരു സംഭവത്തിലും ആരോപിക്കപ്പെട്ടവനൊപ്പമാണ് വ്യക്തികളും സംഘടനകളും. ദുരിതം അനുഭവിച്ച ഇരയെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ഭൂരിപക്ഷം മനുഷ്യാവകാശ സംഘടനകളും ശബ്ദിക്കാറില്ല. ആരോപിത​െൻറ വക്കാലത്ത് ഏറ്റെടുക്കാനാണ് ഏവർക്കും താൽപര്യം. അതാണ് നിലവിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ഐ.ജി. നടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതൻ കോടതിയിൽ അഭയം തേടാനെത്തി. പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ കയറി പൊലീസിന് അയാളെ പിടിക്കാമോ എന്നതായിരുന്നു ചർച്ച. കുറ്റം ചെയ്തവന് അഭയം തേടാനുള്ള സ്ഥലമാണോ കോടതി എന്ന കാര്യം ആരും ചർച്ച ചെയ്തില്ല. പുത്തൂർ ഷീല വധക്കേസിൽ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചപ്പോൾ വലിയ മനുഷ്യാവകാശ പ്രശ്നമായി. ഷീലയെ മൃഗീയമായി കൊലപ്പെടുത്തുകയും മാതാവിനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയാണ് മരിച്ചത്. ഷീല വധക്കേസ് മാറി സമ്പത്തി​െൻറ മരണം മാത്രം ചർച്ചയാകുന്ന സാഹചര്യം. ലോക്കപ്പിലും ജയിലിലും മാത്രമല്ല വീടുകളിലും സ്കൂളുകളിലുമൊക്കെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ജസ്റ്റിസ് െകമാൽ പാഷ ഉദ്ഘാടനം ചെയ്തു. കെ.എൽ. മോഹനവർമ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ദീപക് ധർമടം, കെ.വി. സാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.