ശിവരാത്രിക്ക് സ്വന്തമായി ബലിത്തറകള്‍ സ്ഥാപിക്കില്ലെന്ന്​ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ആലുവ: ശിവരാത്രിക്ക് സ്വന്തമായി ബലിത്തറകള്‍ സ്ഥാപിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാറി‍​െൻറ നേതൃത്വത്തിൽ നടന്ന ശിവരാത്രി ആലോചനയോഗത്തിലാണ് തീരുമാനം. ബോര്‍ഡ് പ്രസിഡൻറായി ചുമതലയേറ്റശേഷം ആദ്യമായി ആലുവയിലെത്തിയ അദ്ദേഹം ഞായറാഴ്ച ദേവസ്വം െഗസ്‌റ്റ് ഹൗസിലാണ് ആലോചനയോഗം ചേർന്നത്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ നഷ്ടമുണ്ടാക്കിയ പ്രവൃത്തികൾ തുടരേണ്ടതില്ല. കഴിഞ്ഞതവണ ബലിപ്പുരകള്‍ ബോര്‍ഡ് നിർമിച്ചുനല്‍കിയിരുന്നു. ഇത് വലിയ സാമ്പത്തികനഷ്ടമുണ്ടാക്കി. ബോര്‍ഡ് നേരിട്ട് ആദ്യമായി നാലു ബലിത്തറകള്‍ ഒരുക്കിയിരുന്നു. ഇതില്‍ മൂന്നെണ്ണം താൽക്കാലികമായിരുന്നു. ഇതും നഷ്ടത്തിലായി. 2017ല്‍ ബലിത്തറകള്‍ ലേലം ചെയ്തപ്പോള്‍ 24 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. എന്നാല്‍, 2016ല്‍ 25 ലക്ഷവും ലഭിച്ചു. കൂടുതല്‍ ബലിത്തറകള്‍ ലേലം ചെയ്തുനല്‍കാനും തീരുമാനിച്ചു. ശിവരാത്രിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം അടുത്തവർഷം ജനുവരി നാലിന് ബലഭദ്ര ഓഡിറ്റോറിയത്തില്‍ ചേരാനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനോടൊപ്പം കമീഷണര്‍ രാമരാജ പ്രേമപ്രസാദ്, ബോര്‍ഡ് അംഗം രാഘവന്‍, മണപ്പുറം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.