ചകിരി ഉൽപാദനം: കുടുംബശ്രീ ആയിരം തൊണ്ട് സംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങും ^ ധനമന്ത്രി

ചകിരി ഉൽപാദനം: കുടുംബശ്രീ ആയിരം തൊണ്ട് സംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങും - ധനമന്ത്രി കാക്കനാട്: കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തില്‍ ചകിരി ഉൽപാദനം ലക്ഷ്യമിട്ട് ആയിരം തൊണ്ട് സംസ്‌കരണ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഒാരോ പഞ്ചായത്തിലും 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒാരോ യൂനിറ്റ് സ്ഥാപിക്കലാണ് ലക്ഷ്യം. ഇതുവഴി സംസ്ഥാനത്ത് ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്ത്രീകളുടെ ഉടമസ്ഥതയിലും മേല്‍നോട്ടത്തിലും തുടങ്ങുന്ന ചെറുകിട തൊണ്ട് സംസ്‌കരണ സംരംഭങ്ങള്‍ക്ക് ആവശ്യമായ മൂലധനം സര്‍ക്കാര്‍ നല്‍കുമെന്നും സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍വെന്‍ഷനില്‍ മന്ത്രി അറിയിച്ചു. അഞ്ച് കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളായിരിക്കും ആരംഭിക്കുക. ഇതിനകം 54 യൂനിറ്റുകള്‍ തുടങ്ങാന്‍ പഞ്ചായത്തുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 സ​െൻറ് സ്ഥലം സ്വന്തമായില്ലാത്തവര്‍ക്ക് കുടുംബശ്രീയുടെ പേരില്‍ പാട്ടത്തിനെടുത്ത് സംരംഭങ്ങള്‍ തുടങ്ങാം. പാട്ടത്തുക അതത് കുടുംബശ്രീ സംരംഭകര്‍ വഹിക്കണം. കയര്‍ സഹകരണ സംഘങ്ങളുടേത് ഉള്‍പ്പെടെ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും സംരംഭം തുടങ്ങാന്‍ പ്രയോജനപ്പെടുത്താം. തൊണ്ട് ചകിരിയാക്കുന്ന യന്ത്രം, വൈദ്യുതി, കെട്ടിടം തുടങ്ങിയവക്കുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഓരോ യൂനിറ്റിനും 22.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. പത്ത് ശതമാനം തുക അതത് കുടുംബശ്രീ സംരംഭകര്‍ കണ്ടെത്തണം. ഇതിന് ബാങ്ക് വായ്പ കുടുംബശ്രീ ജില്ല മിഷന്‍ മുഖേന ലഭ്യമാക്കും. തൊണ്ട് സംഭരണം, വൈദ്യുതി, വെള്ളം തുടങ്ങി പ്രവര്‍ത്തന മൂലധനം സംരംഭകര്‍ കണ്ടെത്തണം. യൂനിറ്റുകളിലെ ഓരോ തൊഴിലാളിക്കും പ്രതിദിനം 600 രൂപ കൂലി ലഭിക്കുന്ന വിധമായിരിക്കും നടപ്പാക്കുക. തൊണ്ട് സംസ്‌കരണം നടത്തുമ്പോഴുണ്ടാകുന്ന മലിനജല സംസ്‌കരണ സംവിധാനം യൂനിറ്റില്‍ സര്‍ക്കാര്‍ സജ്ജീകരിക്കും. ശബ്ദമലിനീകരണം ഉണ്ടാകില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ ഉറപ്പുനല്‍കി. കുടുംബശ്രീ മൈക്രോ എൻറര്‍പ്രൈസസ് പ്രോഗ്രാം ഓഫിസര്‍ നിരഞ്ജന, കയര്‍ ഡിപ്പാര്‍ട്ട്‌മ​െൻറിനെ പ്രതിനിധീകരിച്ച് ഡോ. അനില്‍, ശശിധരന്‍, വിവിധ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.