സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് മത്സരം: വനിത വിഭാഗത്തിൽ കോട്ടയം ചാമ്പ്യൻമാർ

മട്ടാഞ്ചേരി: സംസ്ഥാന സീനിയർ വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ 203 പോയൻറുകൾ നേടി കോട്ടയം ജില്ല വനിത വിഭാഗം ചാമ്പ്യൻമാരായി.198 പോയൻറുകളോടെ കോഴിക്കോട് ജില്ല രണ്ടും 193 പോയൻറ് നേടിയ തൃശൂർ ജില്ല മൂന്നും സ്ഥാനക്കാരായി. തൃശൂർ ജില്ലയിലെ എം.എസ് മുനീറയെ മികച്ച വനിത ലിഫ്റ്ററായി െതരഞ്ഞെടുത്തു. പുരുഷവിഭാഗം മത്സരങ്ങൾ തിങ്കളാഴ്ച സമാപിക്കും. ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന മത്സരങ്ങൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മാത്യു പോൾ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷൈനി മാത്യു, ടി.കെ. അഷറഫ്, ബിന്ദു ലെവിൻ, ഷീബലാൽ, സീനത്ത് റഷീദ്, മുൻ കൗൺസിലർ വി.എം. ഷംസുദ്ദീൻ, കെ.ബി. സുനിൽ എന്നിവർ സംസാരിച്ചു. വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ ധർണ മട്ടാഞ്ചേരി: കുടിവെള്ള പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച് തകർന്ന റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. കരുവേലിപ്പടിയിലെ ചൂലേഴം െറസിഡൻറ്സ് അസോസിയേഷൻ, കൈരളി റസിഡൻറ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പോളക്കണ്ടം മാർക്കറ്റിന് മുന്നിലായിരുന്നു ധർണ. എഡ്രാക്ക് പ്രസിഡൻറ് പി.രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. ഇ.ജെ. യേശുദാസ് അധ്യക്ഷത വഹിച്ചു. സനാതന പൈ, കെ.ജി. ടോമി, സി.എ. സെബാസ്റ്റ്യൻ, ധർമജൻ, ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.