സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം 12 മുതൽ

മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം 12, 13, 14 തീയതികളില്‍ നഗരത്തില്‍ നടക്കും. പ്രതിനിധിസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക വി. കേശവൻ സ്മൃതിമണ്ഡപത്തില്‍ കേശവ​െൻറ ഭാര്യ പൊന്നമ്മയില്‍നിന്ന് ജാഥാ ക്യാപ്റ്റന്‍ എ.എം. ഹാഷിര്‍ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിലുയര്‍ത്താനുള്ള പതാക പി. സുധാകര​െൻറ സ്മൃതിമണ്ഡപത്തില്‍ ഭാര്യ പി. ജാനമ്മയില്‍നിന്ന്് ജാഥാ ക്യാപ്റ്റന്‍ കോശി അലക്‌സ് ഏറ്റുവാങ്ങി. സമ്മേളനനഗറില്‍ സ്ഥാപിക്കാനുള്ള കൊടിമരം രക്തസാക്ഷി വി. അജിത്തി​െൻറ സ്മൃതിമണ്ഡപത്തില്‍ പാര്‍ട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവനില്‍നിന്ന് ജാഥാ ക്യാപ്റ്റന്‍ ജി. ഹരിശങ്കര്‍ ഏറ്റുവാങ്ങി. കപ്പിയും കയറും സി. വെളുത്തകുഞ്ഞി​െൻറ സ്മൃതിമണ്ഡപത്തില്‍നിന്ന് ഭാര്യ എം.കെ. ചെല്ലമ്മയില്‍നിന്ന് ജാഥാ ക്യാപ്റ്റന്‍ മുരളി തഴക്കര ഏറ്റുവാങ്ങി. പ്രതിനിധിസമ്മേളനം ചൊവ്വാഴ്ച രാവിലെ 10ന് ടൗണ്‍ഹാളിൽ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കടലാക്രമണ ദുരിതാശ്വാസ പ്രവർത്തനയോഗം തൃക്കുന്നപ്പുഴയെ അവഗണിച്ചതിനെതിരെ സമരം ഹരിപ്പാട്: ആറാട്ടുപുഴയിലെ കടലാക്രമണ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ കലക്ടർ വിളിച്ച യോഗത്തിൽ തൃക്കുന്നപ്പുഴയെ അവഗണിച്ചതിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷൻ അംഗം ഒ.എം. ഷരീഫ് അറിയിച്ചു. തിങ്കളാഴ്ചത്തെ യോഗത്തിലാണ് തീരപ്രദേശമായ തൃക്കുന്നപ്പുഴയിലെ തീരവാസികളെയോ നേതാക്കളെയോ കലക്ടർ വിളിക്കാതിരുന്നത്. കടൽക്ഷോഭംമൂലം തൃക്കുന്നപ്പുഴയിലും വീടുകൾക്ക് നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. രോഗം ബാധിച്ച നായയെ തുരത്തണം ഹരിപ്പാട്: ദേഹം പഴുത്തനിലയിൽ കാണപ്പെടുന്ന നായ് നഗരവാസികൾക്ക് ഭീഷണിയായി. ഒരാഴ്ചയായി രോഗം ബാധിച്ച നായ് നഗരത്തിൽ അലയുകയാണ്. ഇതിനിടെ വീടുകളിലും കയറി. ഇതുമൂലം കടുത്ത ദുർഗന്ധവും ബുദ്ധിമുട്ടും സഹിക്കേണ്ടിവരുന്നതായി വീട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ നായയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.