ഭിക്ഷാടനം തടയണമെന്നാവശ്യപ്പെട്ട്​ കലക്ടർക്കും റൂറൽ എസ്.പിക്കും പരാതി

ആലുവ: നഗരത്തിലെ ഭിക്ഷാടനം തടയണമെന്നാവശ്യപ്പെട്ട് കലക്ടർക്കും റൂറൽ എസ്.പിക്കും പരാതി. സാമൂഹിക പ്രവർത്തകനായ കീഴ്മാട് സ്വദേശി കെ. രഞ്ജിത്ത് കുമാറാണ് പരാതി നൽകിയത്. ആലുവയിൽ ഭിക്ഷാടനം നടത്തുന്നവരിൽ ഭൂരിഭാഗവും കുറ്റവാളികളാണെന്ന് പരാതിയിൽ പറയുന്നു. ഭിക്ഷാടനം നടത്തി തെരുവിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ കുറച്ച് ദിവസം മുമ്പ് മാല മോഷ്ടിച്ചതിന് അറസ്‌റ്റ് ചെയ്തിരുന്നു. ഭിക്ഷാടനം നടത്തുന്ന, കുറ്റവാളികളല്ലാത്തവരെ അഗതിമന്ദിരങ്ങളിൽ എത്തിക്കണമെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.