എൻട്രൻസ് പരീക്ഷ കമീഷണറെ ആദരിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ഇസ്ലാമിയ കോളജ് പൂർവ വിദ്യാർഥിയായ കേരള എൻട്രൻസ് പരീക്ഷ കമീഷണർ ബി. അബ്ദുന്നാസറിനെ ഓർഫനേജ് കമ്മിറ്റിയും പൂർവ വിദ്യാർഥി സംഘടനയും ചേർന്ന് ആദരിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഓർഫനേജ് ആൻഡ് ഇസ്ലാമിയ േകാളജ് പൂർവ വിദ്യാർഥികളായ ഫിനാൻസ് ഡെപ്യൂട്ടി സെക്രട്ടറി സ്വബീഹ, പ്ലാനിങ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എ. ഫാത്തിമ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി എന്നിവരെയും ആദരിച്ചു. ഓർഫനേജ് കമ്മിറ്റി ചെയർമാനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗവുമായ കെ.കെ. മമ്മുണ്ണി മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. അമീറും പൂർവ വിദ്യാർഥി സംഘടന കേന്ദ്ര കമ്മിറ്റിയംഗവുമായ വി.ടി. അബ്ദുല്ലക്കോയ മുഖ്യപ്രഭാഷണം നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, വാർഡംഗം ശ്രീജിത്ത്, ഓർഫനേജ് ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, സെക്രട്ടറി ആർ.കെ. ഖാലിദ്, ഡയറക്ടർ സി.കെ. ഹനീഫ, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡൻറ് സി.കെ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.