കേരളനടനത്തിൽ ബെന്‍സണ്ണിയും കൃഷ്ണേന്ദുവും

മൂവാറ്റുപുഴ: കേരളനടനം ആണ്‍കുട്ടികളുടെ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂരിലെ ബെന്‍സണ്ണി ഒന്നാമതായി. 10 വര്‍ഷമായി അഭ്യസനം നടത്തിവരുന്ന ബെന്‍സണ്ണി ആര്‍.എല്‍.വി ജോണി മാത്യുവി​െൻറ ശിഷ്യനാണ്. കേരളനടനം പെൺകുട്ടികളുടെ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പൈങ്ങോട്ടൂര്‍ സ​െൻറ് അഗസ്റ്റിന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവിന് ഒന്നാംസ്ഥാനം. കലാമണ്ഡലം അഞ്ജലി സുനില്‍കുമാറി​െൻറ ശിക്ഷണത്തില്‍ 13 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു തുടര്‍ച്ചയായ മൂന്നാം തവണയാണ് സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. വാരപ്പെട്ടി പിടവൂര്‍ കളപുരക്കുടി ഹരിദാസി​െൻറയും സ്വപ്ന ഹരിദാസി​െൻറയും മകളാണ്. ജില്ല സ്കൂൾ കലോത്സവം സമാപിച്ചു മൂവാറ്റുപുഴ: മുപ്പതാമത് എറണാകുളം ജില്ല സ്കൂൾ കലോത്സവം സമാപിച്ചു. നാലു ദിവസമായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 8000 വിദ്യാർഥികൾ 18 വേദികളിലായി 333 ഇനങ്ങളിൽ മാറ്റുരച്ചു. ചില താളപ്പിഴകളും വിധികർത്താക്കളുടെ പ്രത്യേക താൽപര്യങ്ങളും ചെറിയ വിവാദങ്ങൾക്കിടയാക്കിയെങ്കിലും കലോത്സവം മൂവാറ്റുപുഴയിൽ കലാതരംഗംതന്നെ സൃഷ്ടിച്ചു. കലോത്സവ സമാപനസമ്മേളനം മൂവാറ്റുപുഴ ടൗൺഹാളിൽ വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മിറ്റി ചെയർമാൻ ജോസ് മാനുവൽ സ്വാഗതം പറഞ്ഞു. ജോയ്സ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജാൻസി ജെയിംസ്, ജില്ല പഞ്ചായത്തംഗം എൻ. അരുൺ, നഗരസഭ ഉപസമിതി ചെയർമാൻമാരായ രാജി ദിലീപ്, സി.എം. സീതി, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ കെ.എ. അബ്‌ദുസ്സലാം പി.വൈ. നൂറുദ്ദീൻ, ജയ്സൺ തോട്ടത്തിൽ, പി.പി. നിഷ, സിന്ധു ഷൈജു, കെ.ബി. ബിനീഷ് കുമാർ, ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ വി.ജി. ഉണ്ണികൃഷ്ണൻ, ബി.പി.ഒ എൻ.ജി. രമാദേവി, എസ്.എൻ.ഡി.പി സൈഹസ്കൂൾ എച്ച്.എം വി.എസ്. ധന്യ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയ്സൺ പി. ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് സാജു കൊടിയ​െൻറ ഹാസ്യകലാപരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.