'സമ്മാനമല്ല വേണ്ടത്, ഒന്നു മത്സരിക്കാൻ സമ്മതിക്കൂ...'

മൂവാറ്റുപുഴ: അപ്പീലോടെയാണ് കേരളനടന മത്സരത്തിന് സാന്ദ്ര എത്തിയത്. മത്സരം തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ സാന്ദ്ര മേക്കപ്പിട്ട് തയാറായിരുന്നു. എന്നാല്‍, അപ്പീലി​െൻറ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ വേഷവിധാനങ്ങള്‍ അണിഞ്ഞ് ഏറെ ഓടേണ്ടിവന്നു സാന്ദ്രക്ക്. ആലുവ വിദ്യാധിരാജ എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സാന്ദ്ര. ഡി.ഇ.ഒയുടെ ഒപ്പില്ലെന്ന് പറഞ്ഞ് അപ്പീല്‍ മടക്കാന്‍ ശ്രമിച്ചതോടെ മാനസികമായി തളര്‍ന്നു. എന്നാല്‍, മാതാപിതാക്കൾ ആലുവ ഡി.ഇ.ഒ ഓഫിസില്‍ ബന്ധപ്പെട്ടു. പേക്ഷ, ഡി.ഇ.ഒ അവധിയിലായിരുന്നു. തുടർന്ന് പകരം ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥന്‍ കലോത്സവവേദിയിലെത്തി. നടപടികളെല്ലാം പൂര്‍ത്തീകരിച്ച് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനത്തിനായി വേദിയില്‍ കയറി നൃത്തമാരംഭിച്ചതും കുട്ടി ഛര്‍ദിച്ചു. രാവിലെ മുതല്‍ ഒന്നും കഴിക്കാതിരുന്നതും വായുസഞ്ചാരമില്ലത്ത ഓഡിറ്റോറിയവുമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയത്. ഇതോടെ മത്സരം പാതിവഴിയില്‍ അവസാനിച്ചു. തുടര്‍ന്ന് മടങ്ങിവന്ന സാന്ദ്ര വീണ്ടും മത്സരിക്കാന്‍ അധികൃതരോട് അനുമതി ചോദിച്ചു. പേക്ഷ, അനുവാദം ലഭിച്ചില്ല. സമ്മാനം വേണ്ട താന്‍ പഠിച്ച നൃത്തം അവതരിപ്പിക്കാന്‍ വേദിയില്‍ അവസരം നല്‍കണമെന്ന് കുട്ടി കരഞ്ഞുപറഞ്ഞു. അധികൃതര്‍ തയാറായില്ല. സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അവരെ മടക്കി. മറ്റു രക്ഷിതാക്കള്‍ ഉള്‍പ്പെടെ സാന്ദ്രയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.