പത്രപ്രവര്‍ത്തകനെ മർദിച്ചവരെ പിടികൂടണം

കൂത്താട്ടുകുളം: പത്രപ്രവര്‍ത്തകനെ മര്‍ദിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കൂത്താട്ടുകുളം പ്രസ് ക്ലബിൽ ചേർന്ന പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കോഴിക്കാട്ടെല്‍ തോമസ് കെ. ജോസഫ് ഏഴാം തീയതി വൈകീട്ട് 8.30നാണ് ആക്രമണത്തിന്‌ ഇരയായത്. സ്കൂട്ടറില്‍ തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസിനെ വീടി‍​െൻറ സമീപത്തെ വഴിയില്‍ രണ്ട് ബൈക്കുകളിലായി കാത്തുനിന്ന, മുഖം മറച്ച മൂന്നംഗ സംഘം വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തോമസി‍​െൻറ നിലവിളി കേട്ട് ഓടിയെത്തിയ മകനെയും നാട്ടുകാരെയും കണ്ട് ആക്രമിസംഘം രക്ഷപ്പെട്ടു. തുടർന്ന്, പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കേരള ജേണലിസ്റ്റ് യൂനിയന്‍ ജില്ല പ്രസിഡൻറ് എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. ടിജോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സുനീഷ് മണ്ണത്തൂര്‍, എന്‍.സി. വിജയകുമാര്‍, അപ്പു ജെ. കോട്ടക്കല്‍, മനു അടിമാലി, എം.എം. ജോര്‍ജ്, വില്‍‌സണ്‍ മാത്യു, ഷാജി കിഴക്കന്‍സ്, അഖില്‍ പി. തോമസ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.