സ്​കൂളി​െൻറ നവീകരിച്ച കെട്ടിടം ഉദ്​ഘാടനം

വല്ലാർപാടം: 1921ൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പനമ്പുകാട് ഗവ. ഫിഷറീസ് എൽ.പി സ്കൂളി​െൻറ നവീകരിച്ച കെട്ടിടം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതിയുടെ ചാരിറ്റബിൾ വിങ് ആയ 'ദയ ഹെൽപിങ് ഹാൻഡ്' ആണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ അധ്യക്ഷതവഹിച്ചു. 'ദയ' രക്ഷാധികാരിയും കണയന്നൂർ സർക്കിൾ സഹകരണ യൂനിയൻ പ്രസിഡൻറുമായ ടി.എസ്. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ഷീജ കണ്ടപറമ്പിൽ, വിദ്യാഭ്യാസ സമിതി അധ്യക്ഷ ദീപ്തി സാജൻ, കെ.കെ. ജയരാജ്, ദയ ഹെൽപിങ് ഹാൻഡ് ചെയർമാൻ കെ.കെ. അബ്ദുൽ കലാം, എറണാകുളം ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ ഫൗസിയ മല്ലിശ്ശേരി, പി.ടി.എ പ്രസിഡൻറ് സുബി സുനിൽ, വൈസ് പ്രസിഡൻറ് കെ.കെ. സുനിൽ, സ്റ്റാഫ് സെക്രട്ടറി ജിനി റബേറ, അധ്യാപകൻ പി.ടി. ജോസഫ് എന്നിവർ സംസാരിച്ചു. വിരമിച്ച പ്രഥമാധ്യാപകരായ ലെനിൻ, മാർഗരറ്റ്, പൂർവവിദ്യാർഥികളായ കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം കോച്ച് ടി.എ. രഞ്ജിത്ത്, എം.ജി യൂനിവേഴ്സിറ്റി എം.എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാർത്തിക ബിനു എന്നിവരെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു ജേക്കബ് സ്വാഗതവും എസ്.എം.സി ചെയർമാൻ എ.ഡി. ശൈലേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.