റോട്ടറി ഡിസ്​ട്രിക്ട്​ കാരുണ്യ സെലിേബ്രഷൻ നടത്തി

കൊച്ചി: റോട്ടറി കൊച്ചി മിഡ്ടൗണി​െൻറ നേതൃത്വത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3201​െൻറ കാരുണ്യ റോട്ടറി ഫൗണ്ടേഷൻ സെലിേബ്രഷൻ കലൂർ ഗോകുലം കൺവെൻഷൻ സ​െൻററിൽ നടത്തി. ഡിസ്ട്രിക്ട് ഗവർണർ വിനോദ് കൃഷ്ണൻകുട്ടിയും റോട്ടറി കൊച്ചിൻ മിഡ്ടൗൺ പ്രസിഡൻറ് അനിൽ കെ. വർമയും ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ആതുരസേവന രംഗത്ത് മാതൃകപരമായ പ്രവർത്തനമാണ് കഴിഞ്ഞ ഒരു വർഷമായി റോട്ടറി ഡിസ്ട്രിക്ടിലായി നടത്തിയതെന്നും 20 കോടിയുടെ 32 കാരുണ്യ പദ്ധതികളാണ് നടപ്പാക്കിയതെന്നും ഡിസ്ട്രിക്ട് ഗവർണർ വിനോദ് കൃഷ്ണൻകുട്ടി പറഞ്ഞു. ഇൻഫോസിസ് മുൻ സി.ഇ.ഒ എസ്.ഡി. ഷിബുലാലും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഫൗണ്ടർ ഫാ. ഡേവീസ് ചിറമ്മേലും മുഖ്യാതിഥികളായിരുന്നു. കാരുണ്യ 2017 ചെയർമാൻ വി.ദാമോദരൻ, ഡിസ്ട്രിക്ട് ട്രെയിനർ ഡോ. അജയ് കുമാർ, വി. രാജ് കുമാർ, ജയശങ്കർ, മാധവ് ചന്ദ്രൻ, അവിനാശ്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നവാസ് മീരാൻ, പ്രകാശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്്. തീരദേശത്തെ അവഗണിച്ചാൽ കേരളം നിശ്ചലമാക്കുന്ന സമരം -കെ.ആർ.എൽ.സി.സി കൊച്ചി: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ തീരദേശത്തോട് അവഗണന തുടർന്നാൽ കേരളം നിശ്ചലമാക്കുന്ന സമരപരമ്പരക്ക് കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) നേതൃത്വം നൽകുമെന്ന് എറണാകുളത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന ആവശ്യം യോഗം ആവർത്തിച്ചു. കേരളത്തിലെ എം.പിമാർ വിഷയത്തിൽ സജീവമായി ഇടപെടാത്തതിൽ കെ.ആർ.എൽ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർവകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്നും ദുരിതത്തി​െൻറ വ്യാപ്തി നേരിട്ട് അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, സമുദായ വക്താവ് ഷാജി ജോർജ്, ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ഫാ. ആൻറണി വിബിൻ സേവ്യർ വേലിക്കകത്ത്, കെ.ജി. മത്തായി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.