മെഗാ കേബിൾ ഫെസ്​റ്റ്​ ഇന്നുമുതൽ

കൊച്ചി: കേബിൾ ടി.വി ഓപറേേറ്റഴ്സ് അസോസിയേഷനും കേബിൾ സ്കാൻ മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ കേബിൾ ഫെസ്റ്റ് വ്യാഴാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.ഒ.എ പ്രസിഡൻറ് കെ. വിജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് 'മാധ്യമരംഗത്തെ മാറുന്ന പ്രവണതകൾ ഉള്ളടക്കത്തിലും വിതരണത്തിലും' എന്ന വിഷയത്തിൽ സെമിനാർ എം.വി. േശ്രയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ജേക്കബ് ജോർജ് മോഡറേറ്ററാകും. നാളെ രാവിലെ 10.30ന് ടെക്നിക്കൽ സെമിനാർ കേരള ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും. സ്കിൽ ഇന്ത്യ സി.ഒ.എ നരേന്ദ്ര മഹാപാത്ര മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് േബ്രാഡ്ബാൻഡ് ഇൻ കേബിൾ ടി.വി, ഇൻട്രാനെറ്റ് എന്നീ വിഷയങ്ങളിൽ സെമിനാറും േബ്രാഡ്കാസ്റ്റ് എം.എസ്.ഒ മീറ്റും നടക്കും. ശനിയാഴ്ച രാവിലെ 10.30ന് ജി.എസ്.ടി ഇൻ കേബിൾ ടി.വി ഓപൺ ഫോറം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.സി.സി.എൽ ഡയറക്ടർ അബൂബക്കർ സിദ്ദീഖ്, കേബിൾ സ്കാൻ ആൻഡ് ജനറൽ കൺവീനർ എൻ.ഇ. ഹരികുമാർ, സി.ഒ.എ ജില്ല സെക്രട്ടറി പി.എസ്. രജനീഷ് എന്നിവരും പങ്കെടുത്തു. സി- മാറ്റ്, കെ മാറ്റ് പരീക്ഷാ പരിശീലനം കൊച്ചി: തൃശൂർ ആസ്ഥാനമായ റൈറ്റ് ഇനീഷ്യേറ്റിവ് ഫോർ സ്റ്റുഡൻറ് (ആർ.ഐ.എസ്.ഇ) റൈസ് എറണാകുളം മാർത്തോമ സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസും സംയുക്തമായി സൗജന്യ സി- മാറ്റ്, കെ മാറ്റ് പരീക്ഷാ പരിശീലനം നടത്തുന്നു. തൃശൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ 10 ദിവസം നീളുന്ന പരിശീലനമാണ് നൽകുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 16ന് കോഴ്സ് തുടങ്ങും. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്േട്രഷനും: 8304809904, 9447194690. വാർത്താസമ്മേളനത്തിൽ റൈസ് മാനേജിങ് പാർട്ണർ അനീഷ് നിർമലൻ, ശാന്തകുമാരി വേണു എന്നിവർ പെങ്കടുത്തു. 'റൈസ് 2018' ജനുവരി 20ന് കൊച്ചി: കേരളത്തിലെ സംരംഭങ്ങളെ ഫണ്ടിങ് േസ്രാതസ്സുമായി ബന്ധപ്പെടുത്തുന്ന മെഗാ നെറ്റ് വർക്കിങ് ഇവൻറ് 'റൈസ് 2018' ജനുവരി 20ന് സംഘടിപ്പിക്കും. എറണാകുളം സ​െൻറ് ആൽബർട്സ് കോളജ് കാമ്പസിലാണ് പരിപാടി. സ​െൻറ് ആൽബർട്സ് കോളജ്, ആൽബർട്ടൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ്, കൺസൽട്ടിങ് സ്ഥാപനമായ ബി.ടി എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാറി​െൻറ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെയാണ് റൈസ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വളരുന്ന ബിസിനസുകൾ എന്നിവക്ക് ബിസിനസ് വിപുലീകരണത്തിനും വൈവിധ്യവത്കരണത്തിനും ഫണ്ടിങ് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വിവരങ്ങൾക്ക്: 9074033561. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എം.എൽ. ജോസഫ്, ഡോ. ജീയോ ഫെർണാണ്ടസ്, ജിൻസ് ജോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.