ദിലീപിന്​ സമൻസ്​

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടന്‍ ദിലീപിനും കൂട്ടുപ്രതികൾക്കും അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ്. ഇൗമാസം 19ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപിനെ എട്ടാം പ്രതിയാക്കിയും സുനിൽകുമാർ എന്ന പൾസർ സുനിയെ മുഖ്യപ്രതിയാക്കിയും പൊലീസ് സമര്‍പ്പിച്ച അനുബന്ധകുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. തുടർനടപടിയുടെ ഭാഗമായാണ് സമൻസ് അയച്ചത്. ആകെ 12 പ്രതികളാണുള്ളത്. മുഴുവൻപ്രതികളെയും വിളിച്ചുവരുത്തിയശേഷമായിരിക്കും വിചാരണനടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. വിചാരണ ഏത് കോടതിയില്‍ വേണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.