ആലപ്പുഴ ജില്ല സ്​കൂൾ കലോത്സവം

മൊഞ്ചത്തിമാരെ കണ്ട് ഗീതേച്ചി; ''ഓളെ കഴുത്തിലെ മാല ഒറിജിനലാണോ?'' കണിച്ചുകുളങ്ങര: മത്സരവേദിയിൽനിന്ന് ഒപ്പന കഴിഞ്ഞിറങ്ങിയ മൊഞ്ചത്തിയെ കണ്ടപ്പോള്‍ നാട്ടുകാരിയായ ഗീേതച്ചിക്ക് ഒരുസംശയം. ''ഓളെ കഴുത്തിലെ മാല ഒറിജിനലാന്നോപ്പാ? കാണാന്‍ നല്ല ചേല്. പറ്റിയാ ഇതുപോലത്തൊന്ന് മോളെ കല്യാണത്തിന് വാങ്ങണം'' -ഗീതയുടെ ചോദ്യവും കണ്ണുവെക്കലും ആഗ്രഹവും കണ്ടപ്പോൾ അടുത്തുനിന്ന ഭവാനിയേടത്തി വിലക്കി ''നീ ഒന്ന് പോയാ... വലിയവീട്ടിൽ മക്കളാ''. പക്ഷേ ഗീതേച്ചി കുട്ടികളെ വിടാൻ തയാറായില്ല. മത്സരം കഴിഞ്ഞ് മുന്നിൽപെട്ട ഒരു മണവാട്ടിയെ കൈകാട്ടി അടുത്തേക്ക് വിളിച്ചു: ''അല്ല മോളേ, അനക്കൊരു സംശയം. നീ കഴുത്തിലും കാതിലും ഇട്ടേക്കണത് ഒറിജിനലാ?''. ''അയ്യോ ചേച്ചി, ഇതൊക്കെ ഡ്യൂപ്ലിക്കേറ്റല്ലേ. എല്ലാത്തിനുംകൂടി 30,000 രൂപയായി'' -മണവാട്ടി പറഞ്ഞു. ആദ്യമായി തങ്ങളുടെ നാട്ടിൽ എത്തിയ കലോത്സവം കാണാൻ ഇറങ്ങിയതാണ് ഗീതയും ഭവാനിയും. ഒപ്പനയും ആദ്യമായാണ് കാണുന്നത്. ''അല്ല നിങ്ങൾ ഞങ്ങടെ ഒപ്പന കണ്ടില്ലെ?'' മണവാട്ടി ചോദിച്ചു. ''വീട്ടുജോലികൾ മാറ്റിവെച്ചാണ് ഈ വരവ്. എല്ലാ വേദിയും ഒന്ന് ഓടിനടന്ന് കണ്ടു. അത്രതന്നെ. ഉടൻ തിരിച്ചുപോണം''. മാലയുടെയും വളയുടെയും മാറ്റുനോക്കി കുട്ടികളെ അനുഗ്രഹിച്ച് ഇരുവരും അടുത്ത വേദിയിലേക്ക് യാത്രയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.