നിധിയാത്ര: സഹോദരന്മാരുടെ മരണത്തിൽ ദുരൂഹത

പൂച്ചാക്കല്‍ (ആലപ്പുഴ): പാണാവള്ളി സ്വദേശികളായ സഹോദരന്മാര്‍ക്ക് ജീവൻ നഷ്ടമായത് ദുരൂഹതയായി തുടരുന്നു. കുന്നേല്‍വെളിയില്‍ വീട്ടില്‍ മാമ്മച്ചനും കുഞ്ഞുമോനും ഒപ്പം രണ്ടാഴ്ച മുമ്പ് കൊല്‍ക്കത്തക്ക് പോയ സ്വര്‍ണപ്പണിക്കാരന്‍ സുധീറി​െൻറ വാക്കുകളാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന ആധികാരിക വിവരം. എന്നാൽ, അടിമുടി ദുരൂഹത നിറഞ്ഞതാണ് നിധി തേടിയുള്ള ഇവരുടെ യാത്രയെന്ന് സുധീറി​െൻറ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നു. സുധീര്‍ പറയുന്നതനുസരിച്ച് കൊൽക്കത്തയിൽനിന്ന് ഉൾഗ്രാമത്തിൽ ഒരു കുടിലിലാണ് ഇവർ എത്തിയത്. പാണാവള്ളി പള്ളിവെളിയില്‍ വാടകക്ക് താമസിച്ചിരുന്ന ഒരു ബംഗാളിയെയും അവിടെ കണ്ടു. അകത്ത് കയറിയ ഉടന്‍ ഗേറ്റ് പൂട്ടി. തുടര്‍ന്ന് ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയത്. വയോധികനായ ഒരാൾ നിധി കിട്ടിയ 490 നാണയങ്ങള്‍ കാണിച്ചതായി ഓര്‍മയുണ്ട്. അതില്‍ മൂന്നെണ്ണമേ പരിശോധിച്ചുള്ളൂ. അത് ഗുണമേന്മയുള്ളതായിരുന്നു. വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും അന്ന് സഹോദരന്മാര്‍ സ്വര്‍ണം വാങ്ങാതെ അടുത്തവരവിന് വാങ്ങാമെന്നുപറഞ്ഞ് മടങ്ങി. രണ്ട് ഗ്രാമി​െൻറ ഒരു നാണയത്തിന് 1300 രൂപയാണ് അവര്‍ ചോദിച്ചത്. അത്രയും സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 4500രൂപയോളം കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു മാമ്മച്ചനും കുഞ്ഞുമോനും. അന്ന് സ്വര്‍ണം വാങ്ങാത്തതിനെച്ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ വാഗ്വാദവുമുണ്ടായി. ശരിക്കും താന്‍ ഇവര്‍ക്കൊപ്പം ഭയന്നാണ് കഴിഞ്ഞതെന്ന് സുധീര്‍ പറഞ്ഞു. ഇപ്പോഴത്തെ യാത്രക്കും തന്നെ വിളിച്ചതാണ്. എന്നാൽ, താൻ പിന്‍വാങ്ങുകയായിരുെന്നന്ന് സുധീര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സഹോദരങ്ങൾ മരിച്ചവിവരം നാട്ടിൽ അറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.