കൊട്ടക്കാമ്പൂർ കേസന്വേഷണം അവസാന ഘട്ടത്തിലെന്ന്​ പൊലീസ്​

െകാച്ചി: വ്യാജരേഖ സൃഷ്ടിച്ച് ഭൂമി കൈയേറിയെന്ന കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. പട്ടയം റദ്ദാക്കാൻ കാരണമായ േദവികുളം ആർ.ഡി.ഒാഫിസിലെ രേഖകളുടെ പരിശോധന ഉടൻ പൂർത്തിയാക്കും. ഇടുക്കി എസ്.പിയുടെ മേൽനോട്ടത്തിലാണ് അേന്വഷണമെന്നും ഹൈകോടതിയിൽ മൂന്നാർ ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥലം എം.പിക്കുകൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പൻചോല കരുണാപുരം സ്വദേശി മുകേഷ് ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാർ ഒാഫിസിലെ രേഖകളും പവർ ഒാഫ് അറ്റോണി രേഖകളും പൊലീസ് പരിശോധിച്ചു. തിരുവനന്തപുരം റവന്യൂ കമീഷണർ ഒാഫിസിൽനിന്ന് തണ്ടപ്പേർ രജിസ്റ്ററും റവന്യൂരേഖകളും കസ്റ്റഡിയിലെടുത്ത് ദേവികുളം ആർ.ഡി.ഒ ഒാഫിസിന് കൈമാറി. പവർ ഒാഫ് അറ്റോണിയും രേഖകളും തയാറാക്കിയ ആധാരമെഴുത്തുകാരനെ ചോദ്യം ചെയ്തു. പവർ ഒാഫ് അറ്റോണി കൈവശമുണ്ടായിരുന്നവർ പട്ടിക വിഭാഗക്കാരായിരുന്നോയെന്ന് സ്ഥിരീകരണം ആവശ്യപ്പെട്ട് ദേവികുളം തഹസിൽദാർക്കും വനഭൂമിയാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനും അപേക്ഷ നൽകിയിട്ടുെണ്ടന്നും റിപ്പോർട്ടിൽ പറഞ്ഞു. ഉന്നതവിഭാഗത്തിൽെപട്ട ഒന്നുമുതൽ നാലുവരെ പ്രതികൾ 2001ൽ പട്ടിക വിഭാഗക്കാരുടെ ഭൂമി വ്യാജരേഖ ഉണ്ടാക്കിയും മറ്റും തട്ടിയെടുെത്തന്നാണ് പരാതി. പൂങ്കുടി, വീരമ്മാൾ, മുരുകൻ, മാരിയമ്മാൾ, കുമാരക്കൽ തുടങ്ങിയവരുടെ പേരിലുള്ള ഭൂമികളാണ് ഒന്നാം പ്രതി പാലിയത്ത് ജോർജിന് പവർ ഒാഫ് അറ്റോണി വഴി ലഭ്യമായത്. പിന്നീടത് ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കുമായി കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.