റോഹിങ്ക്യകൾക്കെതിരെ നടന്നത്​ വംശഹത്യയെന്ന്​ യു.എസ്​

വാഷിങ്ടൺ: മ്യാന്മറിലെ രാഖൈൻ മേഖലയിൽ റോഹിങ്ക്യകൾക്കെതിരെ നടന്നത് വംശഹത്യയാണെന്ന് അംഗീകരിക്കുന്ന പ്രമേയം യു.എസ് പാസാക്കി. റോഹിങ്ക്യകൾക്കെതിരെ തുടരുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭയാണ് അംഗീകരിച്ചത്. മ്യാന്മർ സൈനികരുടെ അടിച്ചമർത്തലിനെ തുടർന്ന് ആറുലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മനുഷ്യക്കുരുതിക്ക് മ്യാന്മർ നേതാക്കൾക്കെതിരെ താക്കീത് നൽകിയ പ്രമേയം റോഹിങ്ക്യകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗം ജോ ക്രൗലെ ആണ് പ്രമേയം അവതരിപ്പിച്ചത്. രാഖൈനിലെ സൈന്യത്തി​െൻറ നടപടികൾ അതിക്രൂരമാണെന്ന് അദ്ദേഹം വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ ഒാങ്സാൻ സൂചി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതലാണ് റോഹിങ്ക്യകൾക്കെതിരെ സൈന്യം വീണ്ടും അതിക്രമം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.