ബാൻഡ്​മേളം; മത്സരാർഥികൾ കുറഞ്ഞു

മൂവാറ്റുപുഴ: കലോത്സവത്തിലെ ഗ്ലാമർ മത്സരങ്ങളിലൊന്നായ ബാൻഡ്മേളം മത്സരം പങ്കെടുത്ത ടീമുകളുടെ കുറവുകൊണ്ടാണ് ശ്രദ്ധേയമായത്. ഒരു ടീം മാത്രം മത്സരിക്കാനെത്തിയ ഹയർ സെക്കൻഡറി വിഭാഗത്തിൽ 10ാം തവണയും തൃക്കാക്കര മേരി മാത ഹയർ സെക്കൻഡറി സ്കൂൾ വിജയിയായി. രണ്ട് ടീമായിരുന്നു പേര് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും ഒരു ടീം എത്താത്തതിനെത്തുടർന്ന് മത്സരിച്ച മേരി മാത സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടുകയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൻ പറവൂർ കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് സ്കൂളാണ് വിജയികളായത്. ഒമ്പത് സ്കൂളാണ് പേര് നൽകിയിരുന്നതെങ്കിലും നാല് ടീം മാത്രമാണ് എത്തിയത്. എണാകുളം സ​െൻറ് തെേരസാസ് രണ്ടാമതെത്തി. ഇക്കുറി നേവി ഉദ്യോഗസ്ഥരാണ് വിധികർത്താക്കളായി എത്തിയത്. മ്യൂസിക് അവതരണത്തിൽ ടീമുകൾ കൂടുതൽ മെച്ചപ്പെടേണ്ടതുെണ്ടന്നും അവർ പറഞ്ഞു. പാഠകാവതരണത്തിൽ യദുകൃഷ്ണൻ മൂവാറ്റുപുഴ: ദുര്യോധനസഭയിൽ ദൂതുമായി എത്തിയ കൃഷ്ണനെയും ദുര്യോധനനടക്കമുള്ള സഭാംഗങ്ങളെയും ഭാവപ്പകർച്ചയോടെ അവതരിപ്പിച്ച് പാഠകാവതരണത്തിൽ യദുകൃഷ്ണന് ഒന്നാം സ്ഥാനം. ചാക്യാർകൂത്ത് കലാകാരനായ ഡോ. ഇയ്യനാട് രാജൻ നമ്പ്യാരുടെ ഏക മകനാണ്. പിതാവിെനാപ്പം നിരവധി വേദികളിൽ ചാക്യാർകൂത്തി​െൻറ ഭാഗമായിട്ടുണ്ട്. കാലടി ഭ്രമാനന്ദോദയം വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ജയലക്ഷ്മി വാര്യരാണ് അമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.