കള്ളപ്പണം: ലാലുവി​​െൻറ മരുമകനെ വീണ്ടും ചോദ്യം ചെയ്​തു

ന്യൂഡൽഹി: 8000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവി​െൻറ മകളുടെ ഭർത്താവ് ശൈലേഷ് കുമാറിനെ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യംചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഹാജരാവാൻ ഇ.ഡി. കുമാറിന് സമൻസ് അയച്ചിരുന്നു. ലാലുവി​െൻറ മകളും ആർ.ജെ.ഡി എം.പിയുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ. മിശാലി പ്രിേൻറഴ്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ ഉയർന്ന ആരോപണത്തി​െൻറ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് ഇവരെ ചോദ്യം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.