പഴയ ഇ.പി.എഫ്​ അക്കൗണ്ടുകൾ ഒന്നാക്കാം

ന്യൂഡൽഹി: രാജ്യത്തെ നാലര കോടിയിലേറെ വരുന്ന അംഗങ്ങൾക്ക് പുതിയ സൗകര്യവുമായി എംേപ്ലായീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ. നിലവിലുള്ള യൂനിവേഴ്സൽ പോർട്ടബ്ൾ അക്കൗണ്ട് നമ്പറിൽ (യു.എ.എൻ) 10 പഴയ പി.എഫ് അക്കൗണ്ടുകൾവരെ ഇനിമുതൽ ലയിപ്പിക്കുകയോ കൂട്ടിേച്ചർക്കുകയോ ചെയ്യാം. ഇതോടെ പഴയ 10 അക്കൗണ്ടുകൾവരെ യു.എ.എൻ സംവിധാനത്തിൽ ഒറ്റ അക്കൗണ്ടാക്കാൻ സാധിക്കും. 'ഒരു തൊഴിലാളി; ഒരു ഇ.പി.എഫ് അക്കൗണ്ട്' പദ്ധതി പ്രകാരമാണിത്. ഇതിന് ഒാൺലൈനിൽ അപേക്ഷിക്കാം. അംഗത്വ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. വിവരങ്ങൾ ശരിയാണെങ്കിൽ പഴയ അക്കൗണ്ട് നമ്പറുകൾ രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിക്കും. വിശദ വിവരങ്ങൾക്ക് ഇ.പി.എഫ്.ഒ വെബ്സൈറ്റിലെ 'എംപ്ലോയീസ് കോർണർ' സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.