ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ താജ്​മഹലിന്​ രണ്ടാം സ്​ഥാനം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ വെണ്ണക്കൽ സ്മാരകം താജ്മഹലിന് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം. വർഷംതോറും 80 ലക്ഷം പേരാണ് മുഗൾ ചക്രവർത്തി ഷാജഹാൻ ത​െൻറ ഭാര്യ മുംതാസി​െൻറ ഒാർമക്കായി നിർമിച്ച താജ്മഹൽ സന്ദർശിക്കുന്നത്. കംബോഡിയയിലെ അംഗോർ വാതിനാണ് പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം. ചൈനയിലെ വൻമതിലും പെറുവിലെ മാച്ചു പിച്ചുവും മൂന്നും നാലും സ്ഥാനത്തുണ്ട്. യുനെസ്കോ അംഗീകരിച്ച ദേശീയ പൈതൃക സാംസ്കാരിക സ്മാരകങ്ങളുടെ പട്ടിക നൽകി ലോക സഞ്ചാരികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പൈതൃക കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.