പത്രപ്രവർത്തക പെൻഷൻ വിതരണം

കൊച്ചി: ഡിസംബറിലെ പത്രപ്രവർത്തക പെൻഷൻ ട്രഷറികളിൽനിന്ന് വിതരണം ചെയ്തു തുടങ്ങിയതായി സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ അറിയിച്ചു. എച്ച്.ഡി.എഫ്.സിയുടെ രക്തദാന ക്യാമ്പുകൾ എട്ടിന് കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്കി​െൻറ രക്തദാന ക്യാമ്പുകൾ വെള്ളയാഴ്ച നടക്കും. 970 എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖകൾ, 650 കോളജുകൾ, 250 കോർപറേറ്റുകൾ, 29 പൊലീസ് മേഖലകൾ, മറ്റ് 200ഒാളം സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 18-65 പ്രായപരിധിയിൽപെട്ടവർക്ക് രക്തദാന പരിപാടിയിൽ പെങ്കടുക്കാം. 950 നഗരങ്ങളിൽ രണ്ടായിരത്തിലേറെ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. സുരക്ഷിത രക്തത്തി​െൻറ ദൗർലഭ്യം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്കി​െൻറ കൺട്രി ഹെഡ് ഭാവേഷ് സവേരി പറഞ്ഞു. 12 ദശലക്ഷം യൂനിറ്റ് രക്തമാണ് രാജ്യത്തിന് ആവശ്യം. നിലവിൽ മൂന്ന് ദശലക്ഷം യൂനിറ്റി​െൻറ കുറവാണുള്ളത്. മുൻ വർഷങ്ങളിൽ രക്തദാന ക്യാമ്പുകൾ വഴി 6,90,000 യൂനിറ്റ് രക്തം ശേഖരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.