ആലപ്പുഴ ജില്ല സ്​കൂൾ കലോത്സവം

നടന ചാതുരി കാണികൾ ഒഴുകിയെത്തി കണിച്ചുകുളങ്ങര: ക്ഷേത്രനഗരിയിലെ കുരുന്ന് പ്രതിഭകളുടെ വിസ്മയ പ്രകടനങ്ങൾക്ക് കാണികളുടെ ഹർഷാരവം. മത്സരം രണ്ട് നാൾ പിന്നിടുേമ്പാൾ നഗരിയിലേക്ക് ജനത്തിരക്കും വർധിക്കുകയാണ്. മുൻകാല കലോത്സവങ്ങളിൽനിന്ന് വ്യത്യസ്തമായ കാഴ്ചയാണിത്. നാട്യപ്രധാനമായ മത്സരങ്ങളായിരുന്നു ആകർഷക കാഴ്ച. ഭരതനാട്യം, ഒാട്ടൻതുള്ളൽ, തിരുവാതിര തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്. നാടകവും ശാസ്ത്രീയ സംഗീതവും അറബി ഗാനവും ഉറുദു കവിതയും സിദ്ധരൂപോച്ചാരണവും വയലിനും മൃദംഗവും ഒാടക്കുഴലുമൊക്കെ ഒാരോ വേദികളെയും ആകർഷകമാക്കി. നാലാം വർഷവും വയലിനിൽ ശ്യാംകൃഷ്ണ പ്രഭു ചേർത്തല: ജില്ല കലോത്സവത്തിൽ തുടർച്ചയായി നാലാം വർഷവും വയലിനിൽ (പൗരസ്ത്യം) ആർ.എസ്. ശ്യാംകൃഷ്ണ പ്രഭു ജേതാവായി. ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. സഹോദരി ശ്രീഷ എസ്. പ്രഭു രണ്ടുവർഷം സംസ്ഥാനതലത്തിൽ വയലിനിൽ ഒന്നാംസ്ഥാനക്കാരിയായിരുന്നു. പാണാവള്ളി അനിൽകുമാറാണ് ഗുരു. പാണാവള്ളി രാം നിലയത്തിൽ ശ്യാംലാൽ-ശ്രീജയ ദമ്പതികളുടെ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.