ഭവനസന്ദര്‍ശനവും ശുചീകരണവുമായി ആരോഗ്യവകുപ്പ്

കൊച്ചി: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ഓഖി ദുരന്തബാധിതമേഖലയിലെ 4, 8, 11, 13, 18, 19, 20, 21 വാര്‍ഡുകളില്‍ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ 570 വീടുകള്‍ സന്ദര്‍ശിച്ചു. വീടുകളിലും പരിസരപ്രദേശങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ വിതറി. 20 വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 12 വീടുകളിലെ സെപ്റ്റിക് ടാങ്കുകളും ശൗചാലയങ്ങളും അറ്റകുറ്റപ്പണി നടത്തി. 340 കിലോ ബ്ലീച്ചിങ് പൗഡറാണ് അണുനശീകരണത്തിനായി ഉപയോഗിച്ചത്. ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് മൂന്നു ഡോക്ടര്‍മാരടക്കം 17 പേര്‍ ക്യാമ്പിലെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരുമടക്കം 35 പേരുടെ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.