കോൺഗ്രസ് കൗൺസിലർമാർ ഭരണകക്ഷിക്കൊപ്പം വോട്ടുചെയ്തത് യു.ഡി.എഫിനെ വെട്ടിലാക്കി

മൂവാറ്റുപുഴ: എല്ലാ വാർഡുകളിലെയും കുളങ്ങളും തോടുകളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ഭേദഗതിയോടെ പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യത്തിനെതിരെ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ ഭരണകക്ഷിക്കൊപ്പം ചേർന്ന് വോട്ടുചെയ്തത് യു.ഡി.എഫിനെ വെട്ടിലാക്കി. ചൊവ്വാഴ്ച ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷത്ത് വിള്ളൽ സൃഷ്്ടിച്ച് മൂന്ന് കൗൺസിലർമാർ ഭരണപക്ഷത്തോടൊപ്പം ചേർന്നത്. ഇതോടെ, പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത പുറത്തായി. നഗരസഭ 20-ാം വാർഡിലെ കുളങ്ങളും തോടുകളും ഭിത്തി കെട്ടി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല മണ്ണ് പരിശോധന ഓഫിസറോട് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ജയകൃഷ്ണൻ നായർ കൊണ്ടുവന്ന പ്രമേയത്തിൽ, എല്ലാ വാർഡുകളിലെയും കുളങ്ങളും തോടുകളും സംരക്ഷിക്കണമെന്ന ഭേദഗതി വരുത്തണമെന്ന പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളുടെ ആവശ്യം ചെയർപേഴ്സൻ തള്ളി. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. തുടർന്നാണ് വിഷയം വോട്ടിനിട്ടത്. എന്നാൽ, കോൺഗ്രസ് അംഗങ്ങളായ ജയകൃഷ്ണൻ നായർ, ജിനു ആൻറണി, ഷാലിന ബഷീർ എന്നിവർ ഭരണപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് രേഖെപ്പടുത്തി. എല്ലാ വാർഡുകൾക്കും പ്രയോജനം ലഭിക്കുന്നതായിട്ടും രാഷ്്ട്രീയ കാരണങ്ങളാലാണ് ഭരണപക്ഷ അംഗങ്ങൾ എതിർ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കഴിഞ്ഞ കുേറ നാളുകളായി പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാണ്. ഇതുമൂലം ഭരണപക്ഷത്തി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി സമരം നടത്തുന്നതിനും പ്രതിപക്ഷത്തിനാകുന്നില്ല. കഴിഞ്ഞ ദിവസം യു.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ നടത്തിയ ധർണയിലും ജയകൃഷ്ണൻ നായർ പങ്കെടുത്തിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.