'സ്വതന്ത്രജന്മങ്ങൾ തുറന്ന ലക്ഷ്യങ്ങള്‍' ചിത്രപ്രദർശനം ആരംഭിച്ചു

കൊച്ചി: സെലക്ടീവായ കാഴ്ച തന്നെയാണ് ഫോേട്ടാഗ്രഫി. നിറങ്ങളും വികാരങ്ങളും വിക്ഷോഭങ്ങളുമൊക്കെ തഴക്കം വന്ന കണ്ണുകളിൽ മികച്ച ഫ്രെയിമുകൾ തീർക്കും. ചിലപ്പോൾ കാഴ്ചകളുടെ കുത്തിയൊഴുക്കിൽ നാം കാണാതെപോയ നിമിഷങ്ങൾ പുനർജനിക്കും. 'സ്വതന്ത്രജന്മങ്ങൾ തുറന്ന ലക്ഷ്യങ്ങള്‍' എന്നപേരിൽ ഡർബാർ ഹാളിൽ കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും വിരുന്നാവുന്ന 249 ചിത്രങ്ങൾക്ക് പറയാനുള്ളതും ഇത്തരം നൂറുകാഴ്ചകളെപ്പറ്റിയാണ്. ഫോട്ടോമ്യൂസി​െൻറ നേതൃത്വത്തില്‍ ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രദര്‍ശനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 250ഒാളം കലാകാരൻമാരുടെ ചിത്രങ്ങളാണുള്ളത്. ചില ചിത്രങ്ങളിൽ കാഴ്ചക്കാരനിലേക്ക് മുഴച്ച് നിൽക്കുന്ന ചിന്തകളും വ്യാകുലതകളും പ്രത്യേക അനുഭവമാണ് സമ്മാനിക്കുക. വേദനയും നിസ്സഹായതയും സ്ഫുരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ അത്തരത്തിൽ ചിലതാണ്. പാതിയടഞ്ഞ വാതിലിൽ ചാരി കണ്ണുകളടച്ചുനിൽക്കുന്ന പെൺകുട്ടിയും കണ്ണുകളിൽ ഉറക്കം നിഴലിക്കുന്ന പക്ഷിയും കറുപ്പിൽ സൗമ്യത തെളിഞ്ഞുനിൽക്കുന്ന സിംഹമുഖവും ആസ്വാദകനിൽ സമ്മിശ്രവികാരങ്ങൾ ജനിപ്പിക്കുന്നു. കടൽതീരത്ത് പാതി മുറിഞ്ഞുകിടക്കുന്ന മത്സ്യം മണലിലെ വരകളിൽ പൂർണത നേടുന്ന ചിത്രം മരണത്തി​െൻറയും നശ്വരതയുടെയും നിരവധി നിർവചനങ്ങൾ ആസ്വാദകനുമുന്നിൽ വെളിപ്പെടുത്തുന്നു. കാടി​െൻറ വന്യതയെ ദ്വിമാന പ്രതലത്തിലേക്ക് ആവാഹിച്ചവയാണ് 'വന്യതയിലേക്ക് മടക്കം' എന്ന മധുരാജി​െൻറ ചിത്രങ്ങൾ. മരങ്ങളുടെ ഋതുഭേദങ്ങൾ ചിത്രങ്ങളായി ഭാവപ്പകർച്ച നേടുന്ന ചിത്രങ്ങൾ ഐ സ്പീക്ക് ഫോര്‍ ട്രീസ് എന്ന പേരിൽ ആസ്‌ട്രേലിയയില്‍ നടന്ന അന്തര്‍ദ്ദേശീയ ഫോട്ടോ എക്‌സ്ബിഷ​െൻറ ഭാഗമായി ചിത്രീകരിച്ചവയാണ്. ഹെര്‍ബര്‍ട്ട് ആഷര്‍മാന്‍, ടിം പാര്‍ക്കിന്‍, മാര്‍ക്ക് ലിറ്റില്‍ ജോൺ എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഡോ. എസ്. ഉണ്ണി പുളിക്കലാണ് ക്യൂറേറ്റര്‍. ശനിയാഴ്ച വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.