വൈറ്റില മേൽപാലം: ഹരജികൾ ഹൈകോടതി തീർപ്പാക്കി

കൊച്ചി: വൈറ്റില മേൽപാലം നിര്‍മാണം വേഗത്തിലാക്കണം, നിര്‍മാണം ദേശീയപാത അതോറിറ്റിയെ ഏല്‍പിക്കണം എന്നിവ ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തീർപ്പാക്കി. നിർമാണോദ്ഘാടനം 11ന് നടക്കുകയാണെന്നതുൾപ്പെടെ സർക്കാറി​െൻറ വിശദീകരണത്തി​െൻറ അടിസ്ഥാനത്തിലാണ് ഹരജികൾ തീർപ്പാക്കിയത്. രണ്ടാവശ്യങ്ങളും ഉന്നയിച്ച് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. 2017 സെപ്റ്റംബറില്‍ മേൽപാലം യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഹൈകോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ ആദ്യം കോടതിയെ സമീപിച്ചത്. വർക്കിങ് ഷെഡ്യൂളും നിർമാണച്ചെലവും സംബന്ധിച്ച് അന്തിമധാരണയുണ്ടാക്കി എത്രയുംവേഗം നിർമാണം തുടങ്ങാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ നടപടി വേഗത്തിലാക്കി. നടപടി വേഗത്തിലാക്കാൻ ഫണ്ടിങ് ഏജൻസിയായ കിഫ്ബിക്കും സ്െപഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) ആയ കെ.ആർ.എഫ്.ബിക്കും നിർദേശം നൽകി. ജൂൺ 16ന് പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ടോൾ ചുമത്താൻ ഉദ്ദേശിക്കാത്തതിനാൽ സർക്കാർതന്നെ നിർമാണം ഏറ്റെടുക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സംസ്ഥാനസര്‍ക്കാര്‍ നിര്‍മിച്ചാല്‍ ഗുണനിലവാരം കുറവായിരിക്കുമെന്നും ദേശീയപാത അതോറിറ്റിയെതന്നെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻതന്നെ വീണ്ടും കോടതിയെ സമീപിച്ചു. അതേസമയം, മേൽപാലനിര്‍മാണത്തിന് 86.34 കോടി അനുവദിക്കാമെന്ന കിഫ്ബി തീരുമാനം സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെ നിർമാണവുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ കോടതി നൽകി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കൃത്യമായി പാലിച്ച് നടപടി കൈക്കൊണ്ടതും നിർമാണം ആരംഭിക്കുന്നതും കണക്കിലെടുത്താണ് ഹരജികൾ തീർപ്പാക്കിയത്. നിർമാണം 2019 പകുതിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്. നിർമാണോദ്ഘാടനം കഴിഞ്ഞാൽ തുടർച്ചയായി നിർമാണം നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.