വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു

മൂവാറ്റുപുഴ: നഗരത്തിലെ പള്ളിക്കവലക്ക് സമീപം . ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. കൊച്ചി--ധനുഷ്കോടി ദേശീയപാതയിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ട് വെള്ളം പാഴാകാൻ തുടങ്ങിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാൻ തയാറായില്ല. ഇതോടെ ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നത് പതിവായി. അടിയന്തരമായി പൈപ്പ് നന്നാക്കി റോഡി​െൻറ അറ്റകുറ്റപ്പണികൾ തീർത്ത് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.