മരണാനന്തര ബഹുമതിയായി കാവാലത്തിന് ഇടയനാടക ദേശീയപുരസ്കാരം

കൊച്ചി: സി.എം.ഐ സഭയുടെ ചാവറ ഇടയനാടക ദേശീയപുരസ്കാരം കാവാലം നാരായണപ്പണിക്കർക്ക് മരണാനന്തര ബഹുമതിയായി സമർപ്പിക്കുന്നു. 11ന് വൈകീട്ട് 6.15ന് എറണാകുളം ചാവറ കൾച്ചറൽ സ​െൻററിലെ ചടങ്ങിൽ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാവാലത്തി​െൻറ പത്നി ശാരദാമണിക്കും കൊച്ചുമകൾ കല്യാണിക്കും പുരസ്കാരം കൈമാറും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി.എം.ഐ സഭ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിക്കും. ജ്ഞാനപീഠജേതാവും നാടകാചാര്യനുമായ ചന്ദ്രശേഖര കമ്പാർ സ്മൃതിദീപം തെളിക്കും. പ്രഫ. എം.കെ. സാനു കാവാലം അനുസ്മരണപ്രഭാഷണം നടത്തും. ടി.എം. എബ്രഹാം വിശുദ്ധ ചാവറയുടെ നാടകമനസ്സിനെ പരിചയപ്പെടുത്തും. കാവാലത്തി​െൻറ ശിഷ്യനും നടനുമായ ബിജു സോപാനം ഗുരുവന്ദനത്തി​െൻറ ഭാഗമായി തിരുവനന്തപുരം സോപാനം തിയറ്റേഴ്സ് കാവാലം സംഗീതരാവ് അവതരിപ്പിക്കും. ഡോ. സി.കെ. തോമസ് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.