പൊലീസുകാരനെ കാറിടിപ്പിച്ച്​ കൊല്ലാൻ ശ്രമിച്ച ​പ്രതി കീഴടങ്ങി

ചാരുംമൂട് (ആലപ്പുഴ): പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചശേഷം കടന്നുകളഞ്ഞ പ്രതി കോടതിയിൽ കീഴടങ്ങി. ചൊവ്വാഴ്ചയാണ് കൊല്ലം ശാസ്താംകോട്ട കോടതിയിൽ അഭിഭാഷകൻ മുഖേന പ്രതി കൊട്ടിയം സ്വദേശി കിളിബിജു (35) കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒരാഴ്ചമുമ്പാണ് മാവേലിക്കര കോടതിയിലെ വാറൻറ് പ്രതിയായ ബിജുവിനെ പിടികൂടാൻ കെ.പി റോഡിലെ പാറ ജങ്ഷനിൽ വെച്ച് നൂറനാട് പൊലീസ് ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. എസ്.ഐ വി. ബിജു, സി.പി.ഒമാരായ യജീന്ദ്രദാസ്, അഭിലാഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ യജീന്ദ്രദാസിനെ വാഹനം ഇടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാറി​െൻറ ബോണറ്റിന് മുകളിൽ തെറിച്ചുവീണ യജീന്ദ്രദാസുമായി മൂന്നു കിലോമീറ്ററോളം തിരക്കേറിയ റോഡിലൂടെ കിളിബിജു വാഹനം ഓടിച്ചുപോയി. മരണത്തെ മുഖാമുഖം കണ്ട പൊലീസുകാരൻ കാറ് ഗതാഗതക്കുരുക്കിൽപെട്ടപ്പോൾ റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജു അഞ്ചുവർഷം മുമ്പ് കൊട്ടിയം പൊലീസി​െൻറ കസ്റ്റഡിയിൽനിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. അന്നും പൊലീസുകാരനെ ആക്രമിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. റിമാൻഡിലായ ബിജുവിനെ നൂറനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.