രജീഷിെൻറ ആത്മഹത്യ: പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതായി സൂചന

മൂവാറ്റുപുഴ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടർന്ന് തൂങ്ങിമരിച്ച യുവാവി​െൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതായി സൂചന. കല്ലൂർക്കാട് തഴുവംകുന്ന് പെരുമാംകണ്ടം മലമ്പുറത്ത് രവീന്ദ്ര​െൻറ മകൻ എം.ആർ. രജീഷിനെയാണ് (32) ഞായറാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസി​െൻറ മർദനത്തിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന സംശയത്തിൽ നാട്ടുകാർ പ്രക്ഷോഭ രംഗത്താണ്. മൃതദേഹവുമായി രണ്ടര മണിക്കൂറോളം തൊടുപുഴയിൽ റോഡ് ഉപരോധിച്ചത് സംഘർഷത്തിന് കാരണമായിരുന്നു. രജീഷി​െൻറ നെറ്റിയുടെ ഉൾഭാഗത്ത് രക്തം കട്ടകെട്ടിക്കിടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് ബുധനാഴ്ച ലഭിക്കും. തൊടുപുഴ സി.ഐയുടെ േനതൃത്വത്തിലാണ് രജീഷിനെ മർദിച്ചതെന്ന് സഹോദരൻ എം.ആർ. ജോമോൻ ഡി.ജി.പിക്കും ഇടുക്കി ജില്ല പൊലീസ് സൂപ്രണ്ടിനും നൽകിയ പരാതിയിൽ ആേരാപിക്കുന്നുണ്ട്. എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാത്തവിധം രജീഷിനെ മർദിച്ച് അവശനാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാത്തപക്ഷം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം സുഭാഷ് കടയ്ക്കോട്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.