ദക്ഷിണാമൂർത്തി സംഗീതോത്സവം വൈക്കത്ത്​

െകാച്ചി: വോയ്സ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ദക്ഷിണാമൂർത്തി സംഗീതോത്സവം ജനുവരി 12, 13, 14 തീയതികളിൽ വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 12ന് വൈകീട്ട് 5.30ന് ക്ഷേത്രം തന്ത്രിമാരായ കിഴക്കിനിയേടത്ത് മേയ്ക്കാട് നാരായണൻ നമ്പൂതിരിയും ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയും ചേർന്ന് ദീപം തെളിയിക്കുന്നതോടെ സംഗീതോത്സവത്തിന് തുടക്കമാകും. ഗാനരചയിതാവ് അഭയദേവി​െൻറ മകൻ എ. അരവിന്ദ് ദക്ഷിണാമൂർത്തി അനുസ്മരണം നടത്തും. 13ന് നാദസ്വരവും തെരഞ്ഞെടുക്കപ്പെട്ട സംഗീതപ്രതിഭകൾ പെങ്കടുക്കുന്ന സംഗീതാർച്ചനയും വൈകീട്ട് 6.30ന് സംഗീതസംവിധായകൻ ശരത് അവതരിപ്പിക്കുന്ന സംഗീതസദസ്സും അരങ്ങേറും. 14ന് വൈകീട്ട് ആറിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ദക്ഷിണാമൂർത്തി ഗാനേന്ദുചൂഢ പുരസ്കാരവും ശരത്തിന് ദക്ഷിണാമൂർത്തി സംഗീതസുമേരു പുരസ്കാരവും നൽകും. 25,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. വാർത്താസമ്മേളനത്തിൽ സംഗീതോത്സവം കോഒാഡിനേറ്റർ ദേവാനന്ദ്, വൈസ് ചെയർമാൻ ദീപു കാലാക്കൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.