ബിനാമി ഇടപാടുകളിൽ ആദായനികുതിവകുപ്പ്​ പിടിമുറുക്കുന്നു; ഇരുപതോളം പേർക്ക്​ നോട്ടീസ്​

കൊച്ചി: സംസ്ഥാനത്തെ ബിനാമി ഇടപാടുകൾക്ക് മേൽ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. ആദായനികുതി വകുപ്പി​െൻറ കീഴിലെ ബിനാമി ഇടപാട് തടയൽവിഭാഗം ഇത്തരം ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഇരുപതോളം പേർക്ക് നോട്ടീസ് നൽകി. 2016ലെ ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ളയുടെ ബിനാമി ഇടപാട് കേസിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കും. പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട ഇടപാടുകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. പിള്ള ബിനാമി നിേക്ഷപം നടത്തിയ ഭൂമി കഴിഞ്ഞയാഴ്ച കണ്ടുകെട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.