വിദ്യാലയങ്ങളെ മികവി‍െൻറ കേന്ദ്രമാക്കും -- മന്ത്രി സി. രവീന്ദ്രനാഥ്

ആലുവ: ദാര്‍ശനികവും പ്രായോഗികവുമായ സമീപനത്തിലൂടെ വിദ്യാലയങ്ങളെ മികവി‍​െൻറ കേന്ദ്രമാക്കുകയാണ് സര്‍ക്കാറി‍​െൻറ ലക്ഷ്യമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ജില്ലയിലെ പ്രധാനാധ്യാപകരുടെ അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഡി.ഇ.ഒ വത്സലകുമാരി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍, ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു, പൊതുവിദ്യാഭ്യാസ മിഷന്‍ സംസ്ഥാന കോഒാഡിനേറ്റര്‍ ഡോ. ജയശ്രീ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്, ശ്രീകുമാര്‍, സജോയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.