പൊലീസ് സദാചാര പൊലീസായെന്ന്; യുവതിയും സുഹൃത്തും നിയമനടപടിക്കൊരുങ്ങുന്നു

കൊച്ചി: രാത്രി ഒറ്റക്ക് സഞ്ചരിച്ചതിന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തങ്ങെള അപഹസിക്കുകയും അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തതായി മാധ്യമപ്രവർത്തകയായ അമൃത ഉമേഷ്, സുഹൃത്ത് പ്രതീഷ് രമ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. െപാലീസുകാർ സദാചര െപാലീസ് ആയി മാറുകയായിരുന്നെന്നും മണിക്കൂറുകളോളം മാനസികമായി പീഡനം നേരിടേണ്ടിവന്നെന്നും ഇരുവരും പറഞ്ഞു. ഒന്നിന് പുലര്‍ച്ചെ രണ്ടിന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകവെ കലൂരിൽ െവച്ച് പൊലീസുകാർ തന്നെ തടഞ്ഞുനിർത്തി ഒറ്റക്ക് നടക്കുന്നതിനെ ചോദ്യം ചെയ്യുകയും അശ്ലീല പദപ്രയോഗം നടത്തി അപമാനിച്ചെന്നും അമൃത പറഞ്ഞു. സുഹൃത്തി​െൻറ വീട്ടില്‍നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തായ പ്രതീഷ് രമയെ വിളിച്ചുവരുത്തിയശേഷം തങ്ങളെ െപാലീസ് സ്‌റ്റേഷനിലെത്തിച്ചു. തന്നെ വനിത പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊബൈലും ഡയറിയും പിടിച്ചുവാങ്ങി. സ്വകാര്യ ഡയറി ഉറക്കെ വായിച്ച് പൊലീസുകാർ പരിഹസിച്ച് ചിരിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി അമൃത പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതായും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, പൊലീസ് കംപ്ലെയ്ൻറ് അേതാറിറ്റി എന്നിവർക്ക് പരാതിനൽകുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സുഹൃത്തുക്കളായ ഷഫീക്ക് സുബൈദ ഹക്കീം, ഇർഷാദ് തളക്കാപ്പിൽ എന്നിവർ പെങ്കടുത്തു. അതേസമയം, ഒറ്റക്ക് ഒരു പെൺകുട്ടിയെ അസമയത്ത് കണ്ടപ്പോൾ അവരോട് കാര്യങ്ങൾ ചോദിക്കുകയും സുരക്ഷ മുൻനിർത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമാണ് ചെയ്തതെന്ന് എറണാകുളം നോർത്ത് എസ്.െഎ ബിപിൻദാസ് പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതയായി അവരെ പറഞ്ഞയച്ചു. പൊലീസിനെ അസഭ്യംപറയുകയും ആക്രമിക്കുകയും ചെയ്തതിന് പ്രതീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.