ബംഗ്ലാവുകൾ പ്രവർത്തിപ്പിക്കാൻ ടാറ്റക്ക്​ പരോക്ഷ അനുമതിയെന്ന്​; ഹരജികൾ സർക്കാർ പിൻവലിക്കുന്നു

കൊച്ചി: സർക്കാറിേൻറതായി ഹൈകോടതിയിലുള്ള ചില ഹരജികൾ മൂന്നാറില്‍ ടാറ്റയുടെ കൈവശമുള്ള എസ്േറ്ററ്റ് ബംഗ്ലാവുകൾ പ്രവർത്തിപ്പിക്കാൻ കമ്പനിക്ക് പരോക്ഷ അനുമതി നൽകുന്നവയെന്ന് സർക്കാറി​െൻറതന്നെ കണ്ടെത്തൽ. ഇവ പ്രവർത്തിപ്പിക്കാൻ അനുമതിനൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ സർക്കാറി​െൻറ കാലത്ത് നൽകിയ അപ്പീൽ ഹരജിയുടെ തുടർച്ചയായ ഉപഹരജികളിലാണ് പുതിയ സർക്കാർ അപാകത കണ്ടെത്തിയത്. ഇൗ ഹരജികൾ എത്രയുംവേഗം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. ഫയലുകളുമായി ഉേദ്യാഗസ്ഥരോട് നേരിട്ട് ഹാജരാകാൻ റവന്യൂ സ്പെഷൽ ഗവ. പ്ലീഡർ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം കമ്പനിക്ക് തിരികെക്കിട്ടിയ ഭൂമിയില്‍ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ബംഗ്ലാവുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാറി​െൻറ അപ്പീൽ. 21 ബംഗ്ലാവുകളുെടയും ഹോംസ്റ്റേകളുെടയും പ്രവര്‍ത്തനം തടഞ്ഞ് ഏെറ്റടുക്കാന്‍ നടപടി സ്വീകരിച്ച കലക്ടറുടെയും ലൈസന്‍സ് നിഷേധിച്ച പഞ്ചായത്തുകളുെടയും നടപടി ചോദ്യംചെയ്ത് കമ്പനി നല്‍കിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. വനഭൂമിയും സര്‍ക്കാര്‍ഭൂമിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെല്ലാം ലംഘിച്ചാണ് കമ്പനി ഭൂമി കൈവശംവെച്ചിരിക്കുന്നതെന്നാണ് സർക്കാർ വാദം. ഭൂമികൈമാറ്റം വ്യാജരേഖകളുടെ അടിസ്ഥാനത്തിലുമാണ്. വിദേശകമ്പനി, കണ്ണന്‍ ദേവന് ഭൂമികൈമാറിയത് റിസര്‍വ് ബാങ്കി​െൻറ അനുമതിയില്ലാതെയാെണന്ന വാദവും അപ്പീലിൽ ഉന്നയിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ടാറ്റയുടെ വാദങ്ങൾക്കെതിരെ സർക്കാർ നൽകിയ ഉപഹരജികളിലാണ് റവന്യൂ സ്പെഷൽ അഭിഭാഷകൻ അപാകത കണ്ടെത്തിയിരിക്കുന്നത്. കാർഷികാവശ്യത്തിനല്ലാതെ പരമാവധി 10 ഏക്കർ മാത്രമേ ഉപയോഗിക്കാനാവൂവെന്നും റിസോർട്ടുകളുടെ വരവുചെലവ് കണക്ക് ടാറ്റ ബോധ്യപ്പെടുത്തണമെന്നുമുള്ള വാദങ്ങൾ തിരിച്ചടിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇൗ സാഹചര്യത്തിലാണ് ഹരജികൾ പിൻവലിക്കുന്നത്. ഭൂപരിഷ്കരണ നിയമഭേദഗതിയിലൂടെ അനുവദിച്ച ഇളവുകൾ കണ്ണന്‍ ദേവന്‍ പ്ലാേൻറഷന് ബാധകമല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുക. നേരത്തെ ഇത്തരം വാദങ്ങളുന്നയിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഒരു ഹരജി കണ്ണൻദേവൻ പ്ലാേൻറഷൻസ് പിൻവലിച്ചിരുന്നു. പി.എ. സുബൈർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.