എക്സ്റേ^ കോടിമത പാത ഉടൻ യാഥാർഥ്യമാക്കും ^മന്ത്രി

എക്സ്റേ- കോടിമത പാത ഉടൻ യാഥാർഥ്യമാക്കും -മന്ത്രി ചേർത്തല: എക്സ്റേ- കോടിമത പാത ഉടൻ യാഥാർഥ്യമാക്കുമെന്നും താലൂക്കിലെ റോഡുകളെല്ലാം സാങ്കേതിക മികവോടെ പുനർനിർമാണത്തിലാണെന്നും മന്ത്രി പി.തിലോത്തമൻ വികസന സമിതി യോഗത്തിൽ പറഞ്ഞു. ഇരുമ്പുപാലം പൊളിച്ചുപണിയാൻ നടപടി സ്വീകരിക്കും. എ.എസ് കനാൽ ഉടൻ സൗന്ദര്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവ.താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ ഉടൻ നികത്തണമെന്നും ചേർത്തല-തണ്ണീർമുക്കം റോഡ് നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തടസ്സങ്ങൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജോൺ പുളിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.എം. മുഹമ്മദ് ഷെരീഫ്, എം.ഇ. രാമചന്ദ്രൻ നായർ, പി.എസ്. ഗോപിനാഥപിള്ള, കെ. സൂര്യദാസ്, ജോർജ് ജോസഫ്, ആസഫ് അലി, ആർ. ഉഷ, വി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.