സ്വർണം വാങ്ങാൻ​ പോയ സഹോദരങ്ങൾ കൊൽക്കത്തയിൽ മരിച്ചനിലയിൽ

പൂച്ചാക്കൽ (ആലപ്പുഴ): സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെത്തിയ പാണാവള്ളി സ്വദേശികളായ സഹോദരങ്ങൾ വിഷാംശം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ. പാണാവള്ളി പള്ളിവെളി കുന്നേൽവെളി മാമച്ചൻ ജോസഫ് (58), കുഞ്ഞുമോൻ ജോസഫ് (51) എന്നിവരാണ് മരിച്ചത്. ഇരുവരും വിമുക്ത ഭടൻമാരാണ്. ഞായറാഴ്ച കൊൽക്കത്തയിലെ ബർദ്വാൻ ജില്ലയിലെ ഉൾഗ്രാമത്തിലാണ് സംഭവമെന്നാണ് നാട്ടിൽ ലഭിച്ച വിവരം. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും മരിച്ചതെന്നാണ് അറിയുന്നത്. ഇവരുടെ സ്വർണവും പണവും നഷ്ടപ്പെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പാണാവള്ളിയിലെ വീടിനു സമീപം കൊൽക്കത്ത സ്വദേശികളായ തൊഴിലാളികൾ വാടകക്ക് താമസിക്കുന്നുണ്ട്. ഇവരിൽ ഒരാൾ കൊൽക്കത്തയിൽ വിലക്കുറവിൽ സ്വർണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു ഇവരെ നേരേത്ത കൊൽക്കത്തയിലെത്തിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവർക്കൊപ്പം സ്വർണത്തി​െൻറ വിശ്വാസ്യത പരിശോധിക്കാൻ പൂച്ചാക്കലുള്ള സ്വർണപ്പണിക്കാരനും പോയിരുന്നു. വില പറഞ്ഞ ശേഷം ഒരാഴ്ച മുമ്പ് ഇവർ നാട്ടിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാമച്ചനും കുഞ്ഞുമോനും വീണ്ടും വീട്ടിൽനിന്ന് പോയതാണെന്നും പിന്നീട് മരണവിവരമാണ് അറിയുന്നതെന്നും ബന്ധുക്കൾ പറയുന്നു. വിഷാംശം ഉള്ളിൽ ചെന്നതിന് പിന്നിൽ സ്വർണം നൽകാമെന്ന് ഏറ്റ സംഘത്തെയാണ് സംശയം. ഇവർ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞതെന്നും സൂചനയുണ്ട്. സ്വർണം വാങ്ങാനായി കൊണ്ടുപോയ പണവും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. 12ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. മാമച്ച​െൻറ ഫോണിലേക്ക് ബന്ധുക്കൾ വിളിച്ചപ്പോഴാണ് ആശുപത്രിയിലാണെന്നും മറ്റുള്ള കാര്യങ്ങൾ അറിയുന്നത്. അതേസമയം ആദ്യം ഇടപെട്ട കൊൽക്കത്ത സ്വദേശിയെക്കുറിച്ച് പിന്നീട് വിവരങ്ങളില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾക്കായാണ് ഒപ്പം താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുന്നത്. മൃതദേഹങ്ങൾ ഏറ്റെടുക്കുന്നതിനായി തിങ്കളാഴ്ച ബന്ധുക്കൾ വിമാനമാർഗം കൊൽക്കത്തയ്ക്ക് തിരിച്ചിട്ടുണ്ട്. മാമച്ച​െൻറ ഭാര്യ മേരി. മക്കൾ: സൗമ്യ, ക്ലിഫിൻ. മരുമക്കൾ: സിബി, ആഷ. കുഞ്ഞുമോ​െൻറ ഭാര്യ ജയന്തി. മക്കൾ: ആൽഫിൻ, അലക്സ്. നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.