കപ്പങ്ങ കമ്പനിയിൽ തീ പിടിത്തം

കാലടി: നീലീശ്വരത്ത് . ഞായറാഴ്ച രാവിലെ 5.30 ഓടെയാണ് തീ പിടിച്ചത്. കമ്പനിയിലെ ഫർണസ് ഓയിലിൽനിന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. ചെറുവള്ളി സുബ്രഹ്മണ്യേൻറതാണ് കമ്പനി. കപ്പങ്ങയിൽനിന്ന് ഫ്രൂട്ടി, ജാം മുതലായവ ഉണ്ടാക്കുന്ന കമ്പനിയാണിത്. കമ്പനിയിലെ ഉപകരണങ്ങൾ, അസംസ്‌കൃതവസ്തുക്കൾ എന്നിവ നശിച്ചു. അങ്കമാലയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലീഡിങ് ഫയർമാൻമാരായ എ.പി. സുരേഷ്, പി.എം. മജീദ് എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ സി.ആർ. രതീഷ്, റെജി എസ്. വാര്യർ, കെ.ജി. സാംസൺ, സൂരജ്, സചിൻ, ഷിനോജ്, വിൽസൻ, ശരത്ത് എന്നിവരടങ്ങുന്ന 15 അംഗസംഘമാണ് തീയണച്ചത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.