ഭിന്നശേഷി ദിനാചരണം ശ്രദ്ധേയമായി

കോലഞ്ചേരി: ഭിന്നശേഷിവിദ്യാർഥികളുടെ സർഗകലാവാസനകളെ തൊട്ടുണർത്തി കോലഞ്ചേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ . ദിനാചരണത്തിന് തുടക്കംകുറിച്ച് രാവിലെ ഭിന്നശേഷി വിദ്യാർഥിയായ ശ്രീരാഗി​െൻറ പുതുപ്പനത്തെ വീട്ടിൽനിന്നാരംഭിച്ച ദീപശിഖാപ്രയാണം പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് ഷിജിമോൾ അജയൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ, വൈസ് പ്രസിഡൻറ് ബിനീഷ് പുല്യാട്ടേൽ, പഞ്ചായത്ത് സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ, എ.ഇ.ഒ പി.വി. സുരേഷ്, ബി.പി.ഒ ടി. രമാഭായി, അധ്യാപകരായ പി.കെ. ചന്ദ്രിക, എൻ.എച്ച്. മിനിമോൾ, സബിത, അഞ്ജലി കുറുപ്പ്, ജോൺബേബി ജോസഫ് എന്നിവർ സംബന്ധിച്ചു. കോലഞ്ചേരി, സ​െൻറ്പീറ്റേഴ്സ് ഹൈസ്കൂൾ, മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കായികതാരങ്ങളും സൈക്കിൾ റൈഡ് ക്ലബ് അംഗങ്ങളും ദീപശിഖാപ്രയാണത്തിൽ പങ്കെടുത്തു. പൊതുസമ്മേളന വേദിയായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിയ ദീപശിഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏറ്റുവാങ്ങി. തുടർന്ന് ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുെടയും വിവിധ കലാപരിപാടികൾ അരങ്ങേറി. സമാപനസമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി പഠനോപകരണം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനീഷ് പുല്യാട്ടേൽ സമ്മാനദാനം നിർവഹിച്ചു. എ.ഇ.ഒ പി.വി. സുരേഷ് വീൽചെയർ വിതരണവും നിർവഹിച്ചു. സി.കെ. അയ്യപ്പൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അനിബെൻ കുന്നത്ത്, ജില്ല േപ്രാഗ്രാം ഓഫിസർ ടി.കെ. വിജയകുമാർ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു, എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.