കടമെടുത്ത ഹൃദയങ്ങൾ; ഇവർ കണക്കറ്റ കാരുണ്യത്തി​െൻറ സാക്ഷികൾ

കൊച്ചി: കടമെടുത്ത ഹൃദയവുമായി ജീവിതം തിരിച്ചുപിടിച്ചവരുടെ ഒത്തുചേരൽ കണക്കറ്റ കാരുണ്യത്തി​െൻറ ഒാർമപ്പെടുത്തൽകൂടിയായി. ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ ഒരു വേദിയിൽ ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കിട്ടു. ലോകത്തിലെ ആദ്യ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സുവർണജൂബിലി ആഘോഷത്തി​െൻറ ഭാഗമായാണ് ശസ്ത്രക്രിയക്ക് വിധേയരായ 16 പേർ കൊച്ചിയിൽ ഒത്തുചേർന്നത്. 17 വർഷം മുമ്പ് ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഇന്ദോർ സ്വദേശി പ്രീതി ഉൻഹാലെ ആയിരുന്നു വിശിഷ്ടാതിഥി. കടമെടുത്ത ഹൃദയമാണ് ത​െൻറ കരുത്തെന്നുപറഞ്ഞ പ്രീതിയുടെ വാക്കുകളിലത്രയും അന്ന് അവയവദാനത്തിന് സന്നദ്ധരായ 14കാര​െൻറ മാതാപിതാക്കളോടുള്ള നന്ദിയായിരുന്നു. ഇന്ത്യയിലെ ആദ്യ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു പ്രീതിയുടേത്. മധ്യപ്രദേശ് ആരോഗ്യമന്ത്രി രുസ്തം സിങ്ങി​െൻറ മകളും െഎ.എഫ്.എസ് ഉദ്യോഗസ്ഥൻ പ്രകാശ് ഉൻഹാലെയുടെ ഭാര്യയുമാണ് പ്രീതി. നിലവിൽ എയിംസിലെ അവയവദാന പരിപാടി കോഒാഡിനേറ്റർ. 17 വർഷം മുമ്പ് ഡിസംബർ മൂന്നിന് 26ാം പിറന്നാൾ ദിനത്തിലാണ് മസ്തിഷ്കമരണം സംഭവിച്ച 14കാര​െൻറ ഹൃദയം പ്രീതിയിൽ തുന്നിച്ചേർത്തത്. ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന രോഗമായിരുന്നു പ്രീതിയുടെ ഹൃദയത്തി​െൻറ വില്ലൻ. താൻ ഇപ്പോഴും പൂർണ ആരോഗ്യവതിയാണെന്നും ജീവിതത്തിരക്കിനിടയിലും അവയവദാന ബോധവത്കരണത്തില്‍ സജീവമാണെന്നും പ്രീതി പറഞ്ഞു. മുളന്തുരുത്തിയിൽ ലാബ് ടെക്നീഷ്യനായ പിറവം ആരക്കുന്നം സ്വദേശി ശ്രുതി ശശിക്ക് നാലുവർഷം മുമ്പാണ് ഹൃദയംമാറ്റിെവച്ചത്. ഡോ. ജോസ് ചാക്കോ പെരിയപുറം പകർന്ന ആത്മവിശ്വാസമായിരുന്നു ത​െൻറ കരുത്തെന്ന്, ചങ്ങനാശ്ശേരി സ്വദേശിയായ 43കാര​െൻറ ഹൃദയം കടംകൊണ്ട ശ്രുതി പറഞ്ഞു. ഹൃദയം മാറ്റിവെക്കപ്പെട്ട തൃശൂർ പട്ടിക്കാട് സ്വദേശി സന്ധ്യാപ്രമോദ്, ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ തുടങ്ങിയവരും എത്തിയിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് നഷ്ടപ്പെെട്ടന്നുകരുതിയ ജീവിതം മടക്കിനൽകിയ പുതിയ പ്രതീക്ഷകളെക്കുറിച്ചാണ്. സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലിയർ ആൻഡ് ട്രാൻസ്പ്ലാേൻറഷൻ, കൊച്ചി ഐ.എം.എ, രാജഗിരി ട്രാൻസ​െൻറർ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപുറം ഉൾപ്പെടെയുള്ളവരെ മന്ത്രി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.