പേരണ്ടൂര്‍ കനാല്‍ ശുദ്ധീകരണത്തിന് തുടക്കമിട്ട് നെസ്​റ്റ്​ ഗ്രൂപ്

കൊച്ചി: പേരണ്ടൂര്‍ കനാല്‍ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് നെസ്റ്റ് ഗ്രൂപ് ജപ്പാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തുടക്കമിട്ടു. ഡെമോ പ്രദര്‍ശനം പനമ്പിള്ളിനഗര്‍ സ്ട്രീറ്റ് സ്‌കേപ്പിന് സമീപം കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഒരു കിലോമീറ്റര്‍ ദൂരം കനാൽശുദ്ധീകരണത്തിന് നെസ്റ്റ് ഗ്രൂപ് തുടക്കംകുറിച്ചു. നഗരസഭയുടെ സഹകരണത്തോടെയാണ് നെസ്റ്റ് ഗ്രൂപ് കൊച്ചിയില്‍ പദ്ധതി തുടങ്ങുന്നത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ജാപ്പനീസ് വിദഗ്ധന്‍ ജുന്‍ കുബോ, നെസ്റ്റ് ഗ്രൂപ് വൈസ് ചെയര്‍മാനും എം.ഡിയുമായ എന്‍. ജഹാംഗീര്‍, കൗണ്‍സിലര്‍ ആൻറണി പൈനൂതറ, ജില്ല മുന്‍ കലക്ടര്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. പട്ടാപ്പകല്‍ ഓട്ടോയില്‍ ചാരായവില്‍പന; രണ്ടുപേര്‍ അറസ്റ്റിൽ കാക്കനാട്: പട്ടാപ്പകല്‍ ഓട്ടോയില്‍ വില്‍പനക്കെത്തിച്ച 15 ലിറ്റര്‍ ചാരായം ഇൻഫോപാര്‍ക്ക് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്‌റ്റിലായി. അരൂക്കുറ്റി ലക്ഷംവീട് കോളനിയില്‍ കിഴക്കേപ്പറമ്പില്‍ സതീശന്‍ (45), വെണ്ണലതുണ്ടത്തില്‍ വീട്ടില്‍ സുനില്‍ ജോസഫ് (37) എന്നിവരാണ് അറസ്റ്റിലായത്. വാറ്റുപകരണങ്ങളും 14 ലിറ്റർ ചാരായവും സതീശ​െൻറ വീട്ടിൽനിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇൻേഫാപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേക്ക് സമീപം കടവില്‍ റോഡില്‍ വെച്ചാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാവിലെ 11ഒാടെയാണ് പ്രതികളെ പിടികൂടിയത്. ഓട്ടോയുടെ ഡിക്കിയില്‍ രണ്ടു കന്നാസുകളിലാണ് ചാരായം സൂക്ഷിച്ചത്. ചാരായം വിറ്റുകിട്ടിയ 6010 രൂപയും പ്രതികളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇൻഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഇൻഫോപാര്‍ക്കിന് സമീപം ഫ്ലാറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാരെ കായികമായി നേരിട്ട നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗികനടപടി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. പുലര്‍ച്ചെ ഫ്ലാറ്റില്‍ ബഹളമുണ്ടാക്കിയ യുവാക്കള്‍ക്കെതിരെ സമീപവാസികളാണ് ഇൻഫോപാര്‍ക്ക് പൊലീസില്‍ വിവരം അറിയിച്ചത്. മദ്യപിച്ച് ലെക്ക്കെട്ട സംഘം പൊലീസിനെ കായികമായി നേരിടുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.