അനധികൃത വാഹനപാർക്കിങ് അപകടക്കെണിയാകുന്നു

ആലങ്ങാട്: ദേശീയപാതയിൽ തട്ടാംപടി കവലയിലെ . റോഡി​െൻറ വശങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് ആലങ്ങാട് എസ്.ഐ അനിൽകുമാറി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃത പാർക്കിങ് ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായെന്നാണ് ആക്ഷേപം. പൊലീസ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാഹന പാർക്കിങ് നിരോധിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.