വെട്ടം പറവണ്ണയിൽ സി.പി.എം^ലീഗ് സംഘർഷം: അഞ്ച് വീടുകൾ തകർത്തു

വെട്ടം പറവണ്ണയിൽ സി.പി.എം-ലീഗ് സംഘർഷം: അഞ്ച് വീടുകൾ തകർത്തു പണവും ആഭരണങ്ങളും കൊള്ളയടിച്ചതായി പരാതി വെട്ടം: ശനിയാഴ്ച ഉണ്യാലിൽ നബിദിന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം പറവണ്ണയിലേക്കും വ്യാപിച്ചു. ലീഗ് പ്രവർത്തകൻ പള്ളാത്ത് അഫീഫി​െൻറ ഓട്ടോറിക്ഷ തകർത്തു. ഞായറാഴ്ച രാവിലെ പത്തോടെ ലീഗ് പ്രവർത്തകരായ പള്ളാത്ത് അസൈനാർ, പള്ളാത്ത് ഫാത്തിമ എന്നിവരുടെ വീടുകളിൽ ഒരു സംഘം ഇരച്ചുകയറുകയും ജനൽ ചില്ലുകൾ, ഫർണിച്ചറുകൾ, മോട്ടോർ, പാത്രങ്ങൾ എന്നിവ അടിച്ചുതകർക്കുകയും ചെയ്തു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് വീട്ടുകാർ ആരോപിച്ചു. ഇതി​െൻറ തുടർച്ചയെന്നോണം തിത്തീമുവി​െൻറ പുരക്കൽ മുംതാസി​െൻറ വീട് ഒരു സംഘം ആക്രമിച്ചു. മുംതാസി​െൻറ മകൻ സി.പി.എം പ്രവർത്തകനായ ഉനൈസ് കഴിഞ്ഞ ദിവസം വെട്ടേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരും ഇല്ലാത്ത തക്കം നോക്കി എത്തിയ അക്രമിസംഘം വീട്ടിലെ ടി.വി, ഫ്രിഡ്ജ് തുടങ്ങിയവ തകർക്കുകയും അലമാര തകർത്ത് പണവും ആഭരണവും കൊള്ളയടിക്കുകയും ചെയ്തു. സമീപത്തെ അരയ​െൻറ പുരക്കൽ സലാമി​െൻറ വീടും തകർത്തു. ജനൽ ചില്ലുകൾ തെറിച്ച് വീട്ടിൽ ഉറങ്ങുകയായിരുന്ന ചെറിയ ബാവക്ക് (90) കാലിന് പരിക്കേറ്റു. ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്ന് വീട്ടുകാർ ആരോപിച്ചു. അതിനിടെ, വേളാപുരം പള്ളികമ്മിറ്റി സെക്രട്ടറി സൈനുദ്ദീ​െൻറ വീടും സമീപത്തെ കടയും ഒരു സംഘം ആക്രമിച്ചു. കടയിലെ സാധനങ്ങൾ വലിച്ച് പുറത്തിട്ടു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. ഉണ്യാലിലെ സംഘർഷത്തിൽ ആറ് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. അതി​െൻറ തുടർച്ചയായി ശനിയാഴ്ച രാത്രി പത്തോടെ സി.പി.എം പ്രവർത്തകൻ തിത്തീമുവി​െൻറ പുരക്കൽ ഉനൈസിനെ പറവണ്ണ വേളാപുരത്ത് നബിദിന പരിപാടിക്കിടെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഉനൈസിനെ വെട്ടി പ്പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് പറവണ്ണയിൽ വ്യാപകമായി വീടുകൾ തകർക്കലും കൊള്ളയും നടന്നത്. photo: tir mw8, 9, 10, 11 പറവണ്ണയിൽ അക്രമികൾ തകർത്ത ഓട്ടോറിക്ഷ, കട, വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.