ഇ.ഇ.സി മാര്‍ക്കറ്റില്‍ കാര്‍ഷിക പഠനകേന്ദ്രം

മൂവാറ്റുപുഴ: കൃഷിവകുപ്പി​െൻറ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റില്‍ കാര്‍ഷിക പഠനകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറികൃഷി ആരംഭിക്കുന്നതി​െൻറ തുടക്കമായിട്ടാണ് ഇ.ഇ.സി മാര്‍ക്കറ്റിലെ മട്ടുപ്പാവിലും ഒരേക്കര്‍ സ്ഥലത്തും കൃഷി ആരംഭിക്കുന്നത്. ഇ.ഇ.സി മാര്‍ക്കറ്റ് സെക്രട്ടറി, കൃഷി അസിസ്്റ്റൻറ് ഡയറക്ടര്‍, അസിസ്്റ്റൻറ് സെക്രട്ടറി, ബ്ലോക്കിന് കീഴിലെ ഒമ്പതു കൃഷി ഓഫിസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൃഷി ആരംഭിക്കുന്നത്. ചെലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് ഉപയോഗിച്ചായിരിക്കും കൃഷി. കുറഞ്ഞരീതിയില്‍ ജലസേചനം ഉപയോഗിച്ചുകൊണ്ടുള്ള തിരിനനയാണ് മട്ടുപ്പാവ് കൃഷിക്കായി ഒരുക്കുന്നത്. മറ്റു കൃഷിയുടെ െചലവ് കുറക്കാന്‍ കൃത്യതാ കൃഷിയാണ് ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യയാണ് കൃഷിക്കായി ഇവിടെ ഉപയോഗിക്കുന്നത്. പുതിയ കൃഷിരീതികള്‍ കര്‍ഷകര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കും റസിഡൻറ്സ് അസോസിയേഷനുകള്‍ക്കും കാണുന്നതിനും പഠിക്കുന്നതിനും ഉപയോഗപ്പെടുത്താനാണ് നഗരമധ്യത്തിലെ മാര്‍ക്കറ്റില്‍ കൃഷിവകുപ്പി​െൻറ നേതൃത്വത്തില്‍ കൃഷിയും പഠനകേന്ദ്രവും ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കല്ലൂര്‍ക്കാട് പഞ്ചായത്തിലെ മരതൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പച്ചക്കറികൃഷി ആരംഭിച്ചു. പായിപ്ര പഞ്ചായത്തില്‍ പച്ചക്കറി ക്ലസ്്റ്ററി​െൻറ ആഭിമുഖ്യത്തില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷി ആരംഭിക്കും. ഇ.ഇ.സി മാര്‍ക്കറ്റിലെ മട്ടുപ്പാവില്‍ ആരംഭിച്ച പച്ചക്കറികൃഷിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, കൃഷിവകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീദേവി, ഇ.ഇ.സി മാര്‍ക്കറ്റ് സെക്രട്ടറി സീതലക്ഷ്മി, അസിസ്്്റ്റൻറ് സെക്രട്ടറി സുജാത ജോണ്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, ഇ.ഇ.സി മാര്‍ക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ പി.എം. ഇസ്മയില്‍, കെ.എ. സനീര്‍, വി.എം. തമ്പി, നഗരസഭ കൗണ്‍സിലര്‍മാരായ പി.വൈ. നൂറുദ്ദീന്‍, കെ.ബി. ബിനീഷ്‌കുമാര്‍, കൃഷി ഓഫിസര്‍മാരായ എന്‍.ജെ. ജോസഫ്, കെ.സി. സാജു, കൃഷി അസിസ്്റ്റൻറ് പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.